ETV Bharat / business

വിലക്കയറ്റം നിയന്ത്രിക്കണം, ആറ് മാസത്തില്‍ സര്‍ക്കാര്‍ സംഭരിച്ചത് 71,000 ടണ്‍ ഉള്ളി; ലക്ഷ്യം 5 ലക്ഷം ടണ്‍ - Govt Buys Onion For Buffer Stock

ബഫർ സ്റ്റോക്കായി കേന്ദ്രം ഈ വര്‍ഷം ഇതുവരെ 71,000 ടൺ ഉള്ളി സംഭരിച്ചതായി കണക്ക്.

ONION PRICE STABILISATION  RETAIL PRICES  ONION PRICE  ബഫർ സ്റ്റോക്ക് ഉള്ളി സർക്കാർ
Govt Buys 71,000 Tons Of Onion For Buffer Stock (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 25, 2024, 1:52 PM IST

ന്യൂഡൽഹി: ഉള്ളി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വില നിയന്ത്രണത്തിന് ആവശ്യമായ ഇടപെടലുമായി കേന്ദ്രം. ബഫര്‍ സ്റ്റോക്കിനായി ഈ വര്‍ഷം ഇതുവരെ മാത്രം 71,000 ടണ്‍ ഉള്ളി സര്‍ക്കാര്‍ സംഭരിച്ചിട്ടുണ്ട്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് 5 ലക്ഷം ടണ്‍ ഉള്ളി സംഭരിക്കുകയെന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം.

രാജ്യത്തിന്‍റെ മിക്ക പ്രദേശങ്ങളിലും സാധാരണ ഗതിയില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ ഉള്ളിയുടെ ചില്ലറ വില്‍പ്പന വിലയില്‍ കുറവുണ്ടാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. നിലവില്‍ 38.67 രൂപയായാണ് ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഉള്ളിയുടെ ശരാശരി വില. ഉപഭോക്തൃകാര്യ വകുപ്പ് സമാഹരിച്ച ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഈ വര്‍ഷം ജൂൺ 20 വരെ കേന്ദ്രം 70,987 ടൺ ഉള്ളി സംഭരിച്ചതായാണ്‌ ഉപഭോക്തൃകാര്യ വകുപ്പിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 74,071 ടൺ ഉള്ളിയായിരുന്നു സംഭരിച്ചത്.

വിലയുടെ സ്ഥിരതയ്ക്കായി 5 ലക്ഷം ടൺ എന്ന ലക്ഷ്യത്തോടെയുള്ള സംഭരണം കൈവരിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഉള്ളിയുടെ വിലയിൽ സ്ഥിരത നിലനിർത്തുന്നതിന് ബഫറിൽ നിന്ന് ഉള്ളി സംഭരിക്കാനോ വില്‍പനയ്‌ക്ക്‌ നല്‍കാനോ ചെയ്യുന്നതിനുള്ള ഓപ്ഷൻ സർക്കാർ ഉപയോഗിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മുൻവർഷത്തെ അപേക്ഷിച്ച് പ്രധാന ഉൽപാദന മേഖലകളിൽ മഴ കുറഞ്ഞതിനാൽ 2023-24 ൽ ഖാരിഫ് വിളകളിലും റാബിയിലും ഉൽപാദനത്തിൽ 20 ശതമാനം വീതം കുറവുണ്ടായത്‌ ഉള്ളിയുടെ വില വർധനയ്ക്ക് കാരണമായി. കൂടാതെ, രാജ്യത്തിന്‍റെ വലിയ ഭാഗങ്ങളിൽ നിലവിൽ നിലനിൽക്കുന്ന തീവ്രമായ ഉഷ്‌ണതരംഗം പച്ചക്കറികളുടെ ഉൽപാദനത്തെ ബാധിക്കുകയും തക്കാളി, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുൾപ്പെടെയുള്ള പച്ചക്കറികളുടെ വിലയിൽ വർധനവിന് കാരണമാവുകയും ചെയ്‌തു. രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും മൺസൂൺ ആരംഭിക്കുന്നതോടെ സ്ഥിതി ലഘൂകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

മാർച്ചിൽ കേന്ദ്ര കൃഷി മന്ത്രാലയം ഉള്ളി ഉൽപാദനത്തിന്‍റെ കണക്കുകൾ പുറത്തുവിട്ടിരുന്നു. കണക്കുകൾ പ്രകാരം, 2023-24 ൽ ഉള്ളി ഉൽപ്പാദനം ഏകദേശം 254.73 ലക്ഷം ടൺ ആയിരുന്നു. കഴിഞ്ഞ വർഷം ഇത് ഏകദേശം 302.08 ലക്ഷം ടൺ ആയിരുന്നു. ഇത്തവണ മഹാരാഷ്‌ട്രയിൽ 34.31 ലക്ഷം ടണ്ണും കർണാടകയിൽ 9.95 ലക്ഷം ടണ്ണും ആന്ധ്രാപ്രദേശിൽ 3.54 ലക്ഷം ടണ്ണും രാജസ്ഥാനിൽ 3.12 ലക്ഷം ടണ്ണും ഉൽപാദനം കുറഞ്ഞതാണ് ഇതിന് കാരണം.

ALSO READ: ഇരുചക്രവാഹന പ്രേമികൾക്ക് സങ്കട വാർത്ത; ബൈക്കുകൾക്ക് വില വർധിപ്പ് ഹീറോ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.