ETV Bharat / business

കാവി മങ്ങിയപ്പോൾ നിലംപതിച്ച്‌ ഓഹരി വിപണി; ഏറ്റവും വലിയ ഏകദിന ഇടിവില്‍ നിഫ്റ്റി - D Street On Poll Result Day

എൻഡിഎ സഖ്യത്തിന്‍റെ പ്രതീക്ഷിച്ചതിലും കുറഞ്ഞ സീറ്റുകളുടെ എണ്ണം, സെൻസെക്‌സ് 6,100 പോയിൻ്റ് ഇടിഞ്ഞ് ആദ്യ മണിക്കൂറുകളിൽ ഏറ്റവും വലിയ ഇൻട്രാഡേ തകർച്ച രേഖപ്പെടുത്തി.

STOCK MARKET  INDIAN INVESTORS  INVESTMENTS INTO EQUITY  ഓഹരി വിപണി
Representational image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 4, 2024, 10:57 PM IST

കൊല്‍ക്കത്ത: ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവുകളിലൊന്നിന്‌ സാക്ഷ്യം വഹിച്ച്‌ ഓഹരി വിപണി. ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) യുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്‌ക്ക്‌ (നാഷണൽ ഡെമോക്രാറ്റിക് സഖ്യം) പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിക്കാത്തതാണ് വിപണിയുടെ ഇടിവിന് കാരണം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ്‌ 2400 പോയന്‍റിലേറെ നഷ്‌ടമാണ്‌ രേഖപ്പെടുത്തിയത്‌. 11 മണിയോടെ തകര്‍ച്ച സെൻസെക്‌സ് 4,390 പോയിന്‍റ്‌ അഥവാ 5.74 ശതമാനം ഇടിഞ്ഞു.

നിഫ്റ്റിയിലെ നഷ്‌ടം 666 പോയന്‍റില്‍ നിന്ന് 1,379 പോയന്‍റായി. 22,102 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്, തകര്‍ച്ചയില്‍ നിക്ഷേപകര്‍ക്ക് 18 ലക്ഷം കോടി രൂപയിലേറെ നഷ്‌ടമായതായാണ് റിപ്പോർട്ട്. നാഷണൽ അലുമിനിയം കമ്പനി, ഹിന്ദുസ്ഥാൻ കോപ്പർ ഓഹരി, സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയവയ്‌ക്ക്‌ 15 മുതൽ 19 ശതമാനം വരെ ഇടിവ്‌.

ടാറ്റ സ്‌റ്റീൽ, ജെഎസ്‌ഡബ്ല്യു സ്‌റ്റീൽ, ജിൻഡാൽ സ്‌റ്റീൽ ആൻഡ് പവർ, ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് വേദാന്ത ലിമിറ്റഡ് തുടങ്ങിയ ലോഹ കമ്പനികളുടെ ഓഹരി വിലയിലും 6-9 ശതമാനം ഇടിവ് രേഖപ്പെടുത്തി. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തത് നിക്ഷേപകരുടെ വികാരത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് വിലയിരുത്തല്‍.

എൻഡിഎയ്ക്ക് 350+ സീറ്റുകൾ പ്രവചിച്ച എക്‌സിറ്റ് പോൾ ആഹ്ളാദത്തിൽ സെൻസെക്‌സും നിഫ്റ്റിയും തിങ്കളാഴ്‌ചത്തെ സെഷനിൽ രേഖപ്പെടുത്തിയ നേട്ടങ്ങളെല്ലാം ഇല്ലാതാക്കുക മാത്രമല്ല ചെയ്‌തത്. തിങ്കളാഴ്‌ച എൻഎസ്ഇ നിഫ്റ്റി 50 733.20 പോയിന്‍റ്‌ അഥവാ 3.25 ശതമാനം ഉയർന്ന് 23,263.90 ലും ബിഎസ്ഇ സെൻസെക്‌സ്‌ 2507.47 പോയിന്‍റ്‌ അല്ലെങ്കിൽ 3.39 ശതമാനം ഉയർന്ന് 76,468.78 ലും എത്തി.

ALSO READ: 'മൂന്നാം വട്ടവും മോദി സർക്കാർ'; ഭരണഘടനയിലുള്ള ജനങ്ങളുടെ വിശ്വാസത്തിന്‍റെയും വിജയമെന്ന് പ്രധാനമന്ത്രി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.