ETV Bharat / business

കൂടുതല്‍ 'ഉയരാന്‍' എയര്‍ ഇന്ത്യ; 100 എയർബസ് വിമാനങ്ങൾക്ക് കൂടി ഓർഡർ നൽകി കമ്പനി - AIR INDIA ORDERS AIRBUS AIRCRAFT

കഴിഞ്ഞ വർഷം 470 വിമാനങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഓർഡറുകൾ നല്‍കിയിരുന്നു.

AIR INDIA SERVICES  AIR INDIA TATA GROUP  എയര്‍ ഇന്ത്യ വിമാന സര്‍വീസ്  ടാറ്റ ഗ്രൂപ്പ് എയര്‍ ഇന്ത്യ
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 9, 2024, 8:00 PM IST

ന്യൂഡൽഹി: 100 എയർബസ് വിമാനങ്ങൾ കൂടി വാങ്ങാൻ ഓർഡർ നൽകിയതായി എയർ ഇന്ത്യ. A321neo ഉൾപ്പെടെ 10 വൈഡ് ബോഡി A350, 90 നാരോബോഡി A320 ഫാമിലി എയർക്രാഫ്റ്റുകൾ എന്നിവയാണ് ഓര്‍ഡര്‍ ചെയ്യുന്നത്. കഴിഞ്ഞ വർഷം എയർബസും ബോയിങ് വിമാനങ്ങളുമടക്കം 470 വിമാനങ്ങള്‍ക്ക് എയര്‍ ഇന്ത്യ ഓർഡറുകൾ നല്‍കിയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇതിന് പുറമെയാണ് 100 പുതിയ വിമാനങ്ങൾ കൂടെ ഓര്‍ഡര്‍ നല്‍കിയത്. ഇന്ത്യയില്‍ വിമാന യാത്രികരുടെ എണ്ണത്തിലെ വളർച്ച ലോക രാജ്യങ്ങളെ മറികടക്കുകയും ആഗോള തലത്തിൽ അഭിലാഷമുള്ള യുവാക്കളുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എയർ ഇന്ത്യ വിപുലീകരിക്കാന്‍ തീരുമാനിച്ചതെന്ന് ടാറ്റ സൺസിന്‍റെയും എയർ ഇന്ത്യയുടെയും ചെയർമാനായ നടരാജൻ ചന്ദ്രശേഖരൻ പറഞ്ഞു.

ഈ അധിക 100 എയർബസ് വിമാനങ്ങൾ എയർ ഇന്ത്യയെ വളർച്ചയുടെ പാതയിൽ എത്തിക്കും. കൂടാതെ ഇന്ത്യയെ ലോകത്തിന്‍റെ എല്ലാ കോണുകളിലേക്കും ബന്ധിപ്പിക്കുന്ന ഒരു ലോകോത്തര വിമാനക്കമ്പനിയായി എയർ ഇന്ത്യയെ കെട്ടിപ്പടുക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടാറ്റയുടെ കാഴ്‌ചപ്പാടിനും നേതൃത്വത്തിനും കീഴിൽ എയർ ഇന്ത്യയുടെ 'Vihaan.AI പരിവർത്തന പദ്ധതിയെ പിന്തുണയ്ക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് എയർബസ് സിഇഒ ഗില്ലൂം ഫൗറി പറഞ്ഞു.

അതേസമയം റോൾസ് റോയ്‌സ് ട്രെന്‍റ് XWB എഞ്ചിനുകളിൽ പ്രവർത്തിക്കുന്ന എയർബസ് A350 പ്രവർത്തിപ്പിക്കുന്ന ആദ്യത്തെ ഇന്ത്യൻ എയർലൈൻ ആണ് എയർ ഇന്ത്യ. അസാധാരണമായ ഇന്ധനക്ഷമത, യാത്രക്കാരുടെ സുഖ സൗകര്യങ്ങൾ, ദീർഘദൂര യാത്രക്കുള്ള ശേഷികൾ എന്നിവ നൽകുന്ന A350s ഇപ്പോൾ ഡൽഹിയിൽ നിന്ന് ലണ്ടനിലേക്കും ന്യൂയോർക്കിലേക്കും പറക്കുന്ന യാത്രക്കാർക്ക് സൗകര്യപ്രദമാണ്.

Also Read: ഗുഡ് ബൈ വിസ്‌താര, ഇനി എയര്‍ ഇന്ത്യയ്‌ക്കൊപ്പം; ലയനത്തിന് ശേഷം ആദ്യ വിമാനം പറന്നിറങ്ങി, സുപ്രധാന മാറ്റങ്ങള്‍ അറിയാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.