ETV Bharat / bharat

സര്‍ക്കാര്‍ ഭൂമിയില്‍ പാര്‍ട്ടി ഓഫിസ്; വൈഎസ്ആർസിപി നിര്‍മിച്ച കെട്ടിടം പൊളിച്ചുനീക്കി - YSRCP Central Office Demolished

author img

By ETV Bharat Kerala Team

Published : Jun 22, 2024, 1:14 PM IST

ജലസേചന വകുപ്പിന്‍റെ സ്ഥലത്ത് അനധികൃതമായി നിര്‍മിച്ച വൈഎസ്ആർസിപി ഓഫിസ് കെട്ടിടം ടിഡിപി നേതാവിന്‍റെ പരാതിയെ തുടര്‍ന്ന് പൊളിച്ചുനീക്കി.

YSRCP  YSRCP OFFICE ILLEGAL CONSTRUCTION  വൈഎസ്ആർസിപി കെട്ടിടം പൊളിച്ചു  വൈഎസ്ആർസിപി അനധികൃത കെട്ടിടം
വൈഎസ്ആർസിപി ഓഫീസ് കെട്ടിടം പൊളിക്കുന്നു (ETV Bharat)

അമരാവതി: അനധികൃതമായി നിർമിച്ച വൈഎസ്ആർസിപി ഓഫിസ് കെട്ടിടം പൊളിച്ചുനീക്കി. ഗുണ്ടൂർ ജില്ലയിലെ സീതാനഗരത്തിലെ ഓഫിസ് കെട്ടിടമാണ് എംടിഎംസി പൊളിച്ച് നീക്കിയത്. ജഗൻ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

ജലസേചന വകുപ്പ് ബോട്ട് നിര്‍മാണശാലയായി ഉപയോഗിച്ചിരുന്ന സ്ഥലത്താണ് പാര്‍ട്ടി ഓഫിസ് നിര്‍മിച്ചത്. 202/എ1 സർവേ നമ്പരിലുള്ള താഡപള്ളിയിലെ രണ്ട് ഏക്കർ ഭൂമിയാണ് ജഗൻ മോഹന്‍ റെഡ്ഡി പാർട്ടി ഓഫിസിനായി അനുവദിച്ചത്. 2 ഏക്കറിൽ പാർട്ടി ഓഫിസ് കെട്ടിടം പണിയാനും ബാക്കി 15 ഏക്കർ മറ്റ് സ്വകാര്യ ആവശ്യങ്ങള്‍ക്കും.

എന്നാല്‍, വൈഎസ്ആർസിപിക്ക് ഭൂമി വിട്ടുനൽകാൻ ജലസേചന വകുപ്പ് തയ്യാറായിരുന്നില്ല. സിആർഡിഎ, എംടിഎംഇ, റവന്യൂ എന്നീ വകുപ്പുകളും ഈ ഭൂമി വൈഎസ്ആർസിപിക്ക് കൈമാറിയിട്ടില്ല. മാത്രമല്ല, ഓഫിസ് നിർമാണത്തിനുള്ള പ്ലാനിന് പോലും വൈഎസ്ആർസിപി അപേക്ഷിച്ചിട്ടില്ല.

ഇതിനെതിരെ ടിഡിപി ഗുണ്ടൂർ ജില്ല ജനറൽ സെക്രട്ടറി പോത്തിനേനി ശ്രീനിവാസ റാവു ആയിരുന്നു പരാതി നൽകിയത്. കൈയേറ്റങ്ങൾക്കും അനധികൃത നിർമാണങ്ങൾക്കും എതിരെ നടപടിയെടുക്കാൻ സിആർഡിഎ, എംടിഎംസി കമ്മിഷണർമാരോട് അദ്ദേഹം ആവശ്യപ്പെട്ടു.

സിആർഡിഎ, വൈഎസ്ആർസിപിക്ക് നോട്ടിസ് നൽകി. എന്നാല്‍, നോട്ടിസിന് കൃത്യമായ മറുപടി നല്‍കാൻ വൈഎസ്ആർസിപി തയ്യാറായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥർ കെട്ടിടം പൊളിച്ച് നീക്കിയത്.

Also Read: കോടികള്‍ ചെലവഴിച്ച് നിര്‍മാണം; മാസങ്ങള്‍ക്ക് മുമ്പ് കൊട്ടിഘോഷിച്ച് ഉദ്‌ഘാടനം, അടല്‍ സേതുവില്‍ വിള്ളല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.