ETV Bharat / bharat

വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യുവാവ്; കേസെടുത്തു - aeroplane emergency door

കൊൽക്കത്തയിൽ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തിലെ എമര്‍ജന്‍സി വിന്‍ഡോ ആണ് യുവാവ് തുറക്കാന്‍ ശ്രമിച്ചത്.

EMERGENCY DOOR OF AEROPLANE  INDIGO AIRLINES  വിമാനത്തിൻ്റെ എമർജൻസി വാതിൽ  ഇൻഡിഗോ വിമാനം
YOUTH TRIED TO OPEN THE EMERGENCY DOOR OF AEROPLANE,HELD (ETV BHARAT NETWORK)
author img

By ETV Bharat Kerala Team

Published : May 2, 2024, 6:34 PM IST

ദേവനഹള്ളി: വിമാനത്തിന്‍റെ എമര്‍ജന്‍സി വിന്‍ഡോ തുറക്കാന്‍ ശ്രമിച്ച് യുവാവ്. കൊൽക്കത്തയിൽ നിന്ന് ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരികയായിരുന്ന ഇൻഡിഗോ വിമാനത്തില്‍ തിങ്കളാഴ്‌ച രാത്രിയിലാണ് സംഭവം. സംഭവത്തില്‍ വെസ്‌റ്റ് ബാങ്ക് ബങ്കുറ സ്വദേശി കൗശിക് കരണിനെതിരെ(22) എയർപോർട്ട് പൊലീസ് കേസെടുത്തു.

പ്രാഥമിക അന്വേഷണത്തിൽ യുവാവ് ആദ്യമായാണ് വിമാനത്തിൽ യാത്ര ചെയ്യുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. കൗശിക് കരൺ വിമാനത്തിൻ്റെ 18-ാം നമ്പർ സീറ്റിൽ ഇരിക്കുകയായിരുന്നു എന്ന് ഇൻഡിഗോ നൽകിയ പരാതിയിൽ പറയുന്നു. വിമാനത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് യുവാവിന് കാര്യമായ അറിവുണ്ടായിരുന്നില്ല.

എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ യുവാവ് മനപ്പൂര്‍വം തുറക്കാന്‍ ശ്രമിച്ചതല്ലെന്നും സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിനിടെ എമര്‍ജന്‍സി എക്‌സിറ്റ് വാതില്‍ പിടിച്ചിരിക്കുകയായിരുന്നു എന്നുമാണ് വിവരം. വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത് കണ്ട ഉടൻ തന്നെ യുവാവിനെ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി.

ബെംഗളൂരുവിലെ ബന്ധുക്കളെ കാണാൻ പോകുകയായിരുന്നു കൗശിക്. സമൻസ് ലഭിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ യുവാവിനോട് പറഞ്ഞിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Also Read : ഡഗ്ലസ് സി-54 സ്കൈമാസ്‌റ്റർ വിമാനം തനാന നദിയിൽ തകർന്നു വീണു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.