ETV Bharat / bharat

'മുഖ്യമന്ത്രിയെ നേരില്‍ കാണണം': ടവറില്‍ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി, ഒടുക്കം അനുനയിപ്പിച്ച് താഴെയിറക്കി - Youth Threatening To Commit Suicide - YOUTH THREATENING TO COMMIT SUICIDE

ചണ്ഡീഗഡില്‍ ടവറില്‍ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി. ഹരിയാന സ്വദേശി വിക്രം ധില്ലനാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ കാണണമെന്ന് ആവശ്യം.

YOUTH CLIMBED TOWER IN CHANDIGARH  PUNJAB CM BHAGWANT MANN  യുവാവിന്‍റെ ആത്മഹത്യ ഭീഷണി  ചണ്ഡീഗഡില്‍ യുവാവിന്‍റെ ആത്മഹത്യ
Youth Threatening To Commit Suicide (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 11, 2024, 6:20 PM IST

ടവറില്‍ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി (ETV Bharat)

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ നേരില്‍ കാണാന്‍ സാധിക്കാത്തതില്‍ മനംനൊന്ത് ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. ഹരിയാന സ്വദേശിയായ വിക്രം ധില്ലനാണ് ടവറില്‍ കയറി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ചണ്ഡീഗഡ് സെക്‌ടര്‍ 17ലെ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ടവറിലാണ് യുവാവ് കയറിയത്.

ഇന്ന് (ജൂണ്‍ 11) രാവിലെയാണ് സംഭവം. വിവരം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി യുവാവിനെ താഴെയിറക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആരെങ്കിലും മകളിലേക്ക് കയറിയാല്‍ താന്‍ താഴേക്ക് ചാടുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. ഇതോടെ യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ പൊലീസ് ശ്രമിച്ചു.

യുവാവിനോട് പൊലീസ് വിവരം തിരക്കിയപ്പോഴാണ് മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടത്. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ താന്‍ പൊലീസില്‍ നിരവധി തവണ പരാതി നല്‍കിയിട്ടും നീതി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കാര്യം പറയണമെന്നും വിക്രം ധില്ലന്‍ പറഞ്ഞു. ഏറെ നേരം ടവറില്‍ ഇരുന്നതിന് ശേഷം മുഖ്യമന്ത്രിയെ നേരില്‍ കാണാന്‍ അവസരമൊരുക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയതോടെ യുവാവ് താഴെയിറങ്ങാമെന്ന് സമ്മതിച്ചു. തുടര്‍ന്ന് പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് യുവാവിനെ താഴെയിറക്കി.

ആത്മഹത്യ ഭീഷണിക്ക് കാരണം: ആത്മഹത്യ ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെ താഴെയിറക്കിയ വിക്രം ധില്ലന്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചു. വീട് നിര്‍മിക്കാന്‍ സ്ഥലം വാങ്ങുന്നതിനായി പഞ്ചാബിലെ മാനസയിലെ ഒരാള്‍ക്ക് താന്‍ പണം നല്‍കിയിരുന്നു. 2021ലാണ് സ്ഥലം വാങ്ങാന്‍ ഭൂവുടമയ്‌ക്ക് പണം നല്‍കിയത്. ആദ്യം മൂന്ന് ലക്ഷം രൂപയും പിന്നീട് 4 ലക്ഷം രൂപയും ഭൂവുടമ ഇയാളില്‍ നിന്നും വാങ്ങി. എന്നാല്‍ ഭൂമി വിക്രമിന് നല്‍കിയില്ലെന്ന് മാത്രമല്ല ഉടമ സ്ഥലത്ത് സ്വന്തമായി വീട് നിര്‍മാണവും ആരംഭിച്ചു.

പണം കൈമാറിയ വിക്രമിന് ഭൂമിയോ പണമോ ഭൂവുടമ തിരികെ നല്‍കിയില്ല. ഇതുസംബന്ധിച്ച് നിരവധി തവണ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാന്‍ ശ്രമം നടത്തി. നിരവധി തവണ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല. ഇതോടെയാണ് യുവാവ് ടവറില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

Also Read: 'താന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയെ ഇവിടെയെത്തിക്കണം'; വൈദ്യുതി ടവറില്‍ കയറി യുവാവിന്‍റെ ആത്മഹത്യ ഭീഷണി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.