ETV Bharat / bharat

മെഡിക്കല്‍ കോളജ് ലേഡീസ് ഹോസ്‌റ്റലില്‍ കയറി സ്വയംഭോഗം ചെയ്‌ത് യുവാവ്; ഭയത്തോടെയാണ് കഴിയുന്നതെന്ന് വിദ്യാര്‍ഥികള്‍ - YOUTH MASTURBATES IN LADIES HOSTEL

പശ്ചിമ ബംഗാള്‍ ബങ്കുര സമ്മിലാനി മെഡിക്കൽ കോളജിലെ ലേഡീസ് ഹോസ്റ്റലിലാണ് സംഭവം.

SEXUAL HARRASSMENT IN LADIES HOSTEL  BANKURA MEDICAL COLLEGE  ലേഡീസ് ഹോസ്‌റ്റലില്‍ സ്വയംഭോഗം  ബങ്കുര മെഡിക്കൽ കോളജ് ബംഗാള്‍
Bankura Medical College's Ladies Hostel (ETV Bharat)
author img

By ETV Bharat Kerala Team

Published : Oct 12, 2024, 4:15 PM IST

ബങ്കുര: മെഡിക്കല്‍ കോളജിന്‍റെ ലേഡീസ് ഹോസ്‌റ്റലില്‍ അതിക്രമിച്ചു കയറി സ്വയംഭോഗം ചെയ്‌തയാളെ പിടികൂടി. ബങ്കുര സമ്മിലാനി മെഡിക്കൽ കോളജിലെ ലേഡീസ് ഹോസ്റ്റലിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു.

വെള്ളിയാഴ്‌ച രാത്രി, ഒരു കുട്ടിയുടെ രക്ഷിതാവാണെന്ന വ്യാജേന മെഡിക്കൽ കോളജിലെ ലേഡീസ് ഹോസ്റ്റലിൽ യുവാവ് കയറാൻ ശ്രമിച്ചിരുന്നു. എന്നാല്‍ സംശയം തോന്നിയ സെക്യൂരിറ്റി ഗാർഡ് ഇയാളെ അകത്തേക്ക് കടത്തിവിട്ടില്ല. ഇയാള്‍ ഗാര്‍ഡിന്‍റെ കണ്ണുവെട്ടിച്ച് ഹോസ്റ്റലിന്‍റെ പഴയ കെട്ടിടത്തില്‍ ടോയ്‌ലറ്റിൽ കയറിക്കൂടി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ടോയിലറ്റില്‍ നിന്ന് സ്വയംഭോഗം ചെയ്‌ത യുവാവിനെ ഹോസ്‌റ്റലിലെ ഒരു വിദ്യാർഥിനി കാണുകയായിരുന്നു. വിദ്യാര്‍ഥിനിയുടെ നിലവിളി കേട്ട് മറ്റ് വിദ്യാർഥിനികളും ഓടിയെത്തി. ആളുകള്‍ കൂടിയതോടെ യുവാവ് ടോയ്‌ലറ്റില്‍ കയറി വാതിൽ അകത്ത് നിന്ന് പൂട്ടി. സംഭവമറിഞ്ഞ് മെഡിക്കൽ കോളജ് പ്രിൻസിപ്പാളും സ്ഥലത്തെത്തി.

തുടര്‍ന്ന് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കാമ്പസിൽ അടിയന്തര സുരക്ഷ വേണമെന്ന് പ്രിന്‍സിപ്പാള്‍ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഹോസ്റ്റലിന് സമീപം സുരക്ഷ ഉദ്യോഗസ്ഥരെ വർധിപ്പിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് കോളജ് അധികൃതര്‍ പറയുന്നു.

അതേസമയം, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരം സുരക്ഷ വീഴ്‌ചകള്‍ നടക്കാറുണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഭയത്തോടെയാണ് ഹോസ്റ്റലിൽ ദിവസങ്ങൾ കഴിച്ചുകൂട്ടുന്നതെന്ന് വിദ്യാർഥികളും പറയുന്നു.

Also Read: ബലാത്സംഗ കൊലപാതകം: കൊല്‍ക്കത്തയില്‍ ഡോക്‌ടര്‍മാരുടെ കൂട്ട രാജി, നടപടി നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.