ETV Bharat / bharat

പാമ്പിനെ കൊന്ന് കറിവച്ച് കഴിച്ചു; ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‌തു, യുവാവ് അറസ്റ്റിൽ - youth arrested for eating snake - YOUTH ARRESTED FOR EATING SNAKE

പാമ്പിൻ്റെ തോലുരിയുന്ന വീഡിയോ ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

SNAKE EATING MAN ARRESTED  പാമ്പിനെ കൊന്നുതിന്ന് യുവാവ്  SNAKE EATING CASE TIRUPATHUR  പാമ്പിനെ തിന്ന യുവാവ് അറസ്റ്റിൽ
snake eating man arrested (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 12, 2024, 3:27 PM IST

പാമ്പിനെ കൊന്നുതിന്ന യുവാവ് അറസ്റ്റിൽ (ETV Bharat)

തമിഴ്‌നാട്: തിരുപ്പത്തൂരിന് സമീപം പാമ്പിനെ കൊന്ന് തിന്ന യുവാവ് അറസ്റ്റിൽ. പെരുമാപട്ട് ഭാഗത്തെ രാജേഷ് കുമാർ (30) ആണ് അറസ്റ്റിലായത്. പാമ്പിൻ്റെ തോലുരിയുന്ന വീഡിയോ ഇയാൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിരുന്നു. പിന്നാലെയാണ് അറസ്റ്റ്.

തിരുപ്പത്തൂർ ജില്ല ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ മഹേന്ദ്രൻ്റെ ഉത്തരവ് പ്രകാരം തിരുപ്പത്തൂർ ഫോറസ്റ്റ് ഓഫിസർ ചോളരാജൻ്റെ നേതൃത്വത്തിലാണ് വനപാലകരും ഉദ്യോഗസ്ഥരും അന്വേഷണം നടത്തി രാജേഷ് കുമാറിനെ അറസ്റ്റ് ചെയ്‌തത്. വന്യമൃഗ സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ്.

അന്വേഷണത്തിൽ രാജേഷ് കുമാർ പാമ്പിൻ്റെ തോലുരിഞ്ഞ് കറിവച്ച് കഴിച്ചതായി കണ്ടെത്തിയിരുന്നു. തിരുപ്പത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജയിലിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

ALSO READ: 7 ലക്ഷത്തിലേറെ രൂപയും സ്വർണവും തട്ടി ; തൃശൂര്‍ സ്വദേശിനിയായ ഡോക്‌ടറുടെ പരാതിയില്‍ യൂട്യൂബർ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.