ETV Bharat / bharat

ബൈക്കിലെത്തിയ സംഘം യുവാവിനെ വെടിവച്ചു കൊന്നു: സംഭവം കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ - Man shot dead in Amritsar - MAN SHOT DEAD IN AMRITSAR

യുവാവ് കുടുംബത്തോടൊപ്പം ട്രാക്‌ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ദാരുണമായ സംഭവം. കുടുംബത്തോട് അയൽവാസികൾക്ക് ശത്രുത ഉണ്ടായിരുന്നതായി മരിച്ചയാളുടെ ഭാര്യ.

Man Shot Dead By Two Bikers At Punjab's Amritsar

author img

By ETV Bharat Kerala Team

Published : Apr 1, 2024, 8:11 PM IST

ചണ്ഡീഗഢ് : പഞ്ചാബിൽ അജ്ഞാത സംഘത്തിന്‍റെ വെടിയേറ്റ് യുവാവിന് ദാരുണാന്ത്യം. അമൃത്‌സറിലെ ബണ്ഡാല ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. മോട്ടോർ സൈക്കിളിൽ വന്ന രണ്ട് യുവാക്കളാണ് വെടിവച്ചത്. യുവാവ് കുടുംബത്തോടൊപ്പം ആനന്ദ്പൂർ സാഹിബിലേക്ക് ട്രാക്‌ടറിൽ പോവുന്നതിനിടെയാണ് സംഭവം. ഗരിന്ദയിലെ ദൗക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ ജഡ്‌വീർ സ്വദേശിയാണ് മരിച്ച യുവാവ്.

വെടിയുതിർത്തതിനു ശേഷം രണ്ട് പ്രതികളും രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്ന ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. "ഞങ്ങൾ കുടുംബത്തോടൊപ്പം ആനന്ദ്പൂർ സാഹിബിലേക്ക് ട്രാക്‌ടറിൽ പോയിക്കൊണ്ടിരിക്കുകയായിരുന്നു. പെട്ടന്നാണ് മോട്ടോർ സൈക്കിളിൽ വന്ന രണ്ട് യുവാക്കൾ എന്‍റെ ഭർത്താവിന് നേരെ നാല് തവണ വെടിയുതിർത്തത്." മരിച്ച യുവാവിന്‍റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ.

അതേസമയം അയൽപക്കത്ത് താമസിക്കുന്ന കുടുംബത്തിന് തങ്ങളുടെ കുടുംബത്തോട് ശത്രുത ഉണ്ടായിരുന്നതായും മരിച്ച യുവാവിന്‍റെ കുടുംബം പൊലീസിനോട് പറഞ്ഞു. മുൻപ് ഇവർ പല തവണ യുവാവിനെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടായിരുന്നു. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് മരിച്ച യുവാവിന്‍റെ ഭാര്യ ആവശ്യപ്പെട്ടു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായും പ്രതികൾക്കായി തെരച്ചിൽ നടത്തുന്നതായും പൊലീസ് അറിയിച്ചു.

Also read: ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവാവിനെ ഹോട്ടലിൽ വെടിവച്ചു കൊന്നു ; ഗുണ്ടാ കുടിപ്പകയെന്ന് സംശയം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.