ETV Bharat / bharat

അറിയപ്പെടുന്ന ഗുണ്ട തലവനായി മാറാൻ ആഗ്രഹം, സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ് - Man Killed Friend In Hyderabad - MAN KILLED FRIEND IN HYDERABAD

പ്രാദേശിക ഗുണ്ട തലവനായി മാറാൻ ഹൈദരാബാദില്‍ സുഹൃത്തിനെ കൊലപ്പെടുത്തിയ 21കാരൻ പിടിയില്‍.

HYDERABAD MURDER  MAN KILL FRIEND TO BECOME DON  YOUNG MAN MURDERS FRIEND  HYDERABAD CRIME NEWS
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 24, 2024, 12:23 PM IST

ഹൈദരാബാദ്: സിനിമകളിലെ വില്ലൻ കഥാപാത്രങ്ങളെ കണ്ട് അറിയപ്പെടുന്ന ഗുണ്ട തലവനായി മാറാൻ സുഹൃത്തിനെ കൊലപ്പെടുത്തി 21കാരൻ. തെലങ്കാനയിലെ ബാലാപൂരിലാണ് സംഭവം. പ്രദേശത്ത് വൈകുന്നേരങ്ങളില്‍ പാല്‍ വില്‍പന നടത്തുന്ന മാധവ് എന്ന യുവാവാണ് സുഹൃത്തുക്കളുടെ സഹായത്തോടെ രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയായ പ്രശാന്തിനെ കൊലപ്പെടുത്തിയത്.

മഹേഷ് (22), സുമന്ത് (21), ഹരീഷ് (20), അഖിൽ (21), യശ്വന്ത് (22), സണ്ണി (21) എന്നിവരുടെ സഹായത്തോടെയായിരുന്നു കൊലപാതകം. പ്രദേശത്ത് കുടിയേറി താമസിക്കാനെത്തിയ ഒരാളെ കൊലപ്പെടുത്തിയാല്‍ തന്‍റെ ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കുമെന്ന വിശ്വാസത്തിലായിരുന്നു മാധവ് കൊല നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇക്കഴിഞ്ഞ ജൂലൈ 22നായിരുന്നു കേസിന് ആസ്‌പദമായ സംഭവം.

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് എത്തിയ പ്രശാന്തിനെ മാധവും കൂട്ടാളികളും ചേര്‍ന്ന് അത്താഴ വിരുന്നിന് ക്ഷണിച്ചിരുന്നു. അവിടെവച്ച് ഇവര്‍ പ്രശാന്തിനെ അമിതമായി മദ്യം കഴിപ്പിച്ചു. തുടര്‍ന്ന്, പ്രദേശത്തുള്ള ഒരു പാൻ ഷോപ്പിലേക്ക് സംഘം യുവാവുമായി പോയി.

അവിടെ വച്ച് മാധവ് പ്രശാന്തിന്‍റെ പ്രണയബന്ധത്തെ ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കം രൂക്ഷമായതിന് പിന്നാലെ മാധവ് കൈവശം കരുതിയിരുന്ന കത്തിയുപയോഗിച്ച് പ്രശാന്തിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നവെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരെ പൊലീസ് പിടികൂടുന്നത്. നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ശനിയാഴ്‌ച റിമാൻഡ് ചെയ്യുമെന്ന് ബാലാപൂര്‍ ഇൻസ്‌പെക്‌ടര്‍ ഭൂപതി അറിയിച്ചു.

Also Read : കഴുത്തിലും അടിവയറ്റിലും ഞരമ്പിലും ധാരാളം മുറിവുകൾ; മദ്രസയിൽ അഞ്ച് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.