ETV Bharat / bharat

വന്യമൃഗങ്ങള്‍ക്കിടയില്‍ ഒരു 'സിങ്ക പെണ്‍'; പ്രേം കന്‍വാറിനെ അറിയാം

2020ൽ പ്രേം കൻവാറിന് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിൻ്റെ (WWF) 'വൈൽഡ് ലൈഫ് ഫ്രണ്ട് അവാർഡ്' ലഭിച്ചിരുന്നു.

Van Durga Award  വന ദുർഗ പുരസ്‌കാരം  Prem Kanwar Shaktawat  പ്രേം കൻവർ ശക്താവത്
First Woman In Rajasthan Awarded 'Van Durga' For Wildlife Conservation
author img

By ETV Bharat Kerala Team

Published : Mar 8, 2024, 10:45 AM IST

Updated : Mar 8, 2024, 11:23 AM IST

കോട്ട: സ്ത്രീകളുടെ കഴിവുകള്‍, അവരുടെ നേട്ടങ്ങള്‍, അവര്‍ കയ്യടക്കി മുന്നേറുന്ന ദൂരങ്ങള്‍ എന്നിവയൊക്കെ കാണാനും അംഗീകരിക്കാനുമുള്ള ഓര്‍മപ്പെടുത്തലുകളാണ് ഓരോ വനിത ദിനങ്ങളും. പുരുഷമേധാവിത്വം നിലനിന്നിരുന്ന മേഖലകളിലടക്കം ഇപ്പോൾ സ്ത്രീകൾ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നു. ഈ അന്താരാഷ്ട്ര വനിത ദിനം അവരുടെ സംഭാവനകളെ അഭിനന്ദിക്കാനുള്ള അവസരം കൂടിയാണ്.

സ്ത്രീകൾ സാധാരണയായി തെരഞ്ഞെടുക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്നതിൻ്റെ ഒരു ഉദാഹരണമാണ് പ്രേം കൻവർ ശക്താവത് എന്ന വനിത. കഴിഞ്ഞ 13 വർഷമായി വനം വകുപ്പിലാണ് പ്രേം കൻവർ ശക്താവത് ജോലി ചെയ്യുന്നത്. മുകുന്ദര ഹിൽസ് ടൈഗർ റിസർവിലെ ഇടതൂർന്ന വനങ്ങളിൽ പട്രോളിങ് നടത്തുന്നതിന് പുറമെ, ക്രൂരമായ വന്യമൃഗങ്ങളെ നിരീക്ഷിക്കുന്നതിനെക്കുറിച്ചും അവയുടെ രക്ഷാപ്രവർത്തനങ്ങളെക്കുറിച്ചും അവര്‍ക്ക് അറിയാം. ഇതുവരെ 400-ലധികം വന്യമൃഗങ്ങളെയും ഉരഗങ്ങളെയും പ്രേം കൻവർ ശക്താവത് രക്ഷിച്ചിട്ടുണ്ട്.

അവരുടെ കഠിനാധ്വാനത്തിനും, പ്രവർത്തനത്തിനുമുള്ള അംഗീകാരമായി ഒടുവില്‍ പ്രേം കൻവാറിനെ തേടി 'വന ദുർഗ' അവാർഡ് എത്തിയിരിക്കുകയാണ്. രാജസ്ഥാനിൽ നിന്ന് ഈ പുരസ്‌കാരം നേടുന്ന ആദ്യ വനിതയാണ് അവർ (First Woman In Rajasthan Awarded 'Van Durga' For Wildlife Conservation).

"സ്ത്രീകൾ ഒരു മേഖലയിലും പിന്നിലല്ല. സ്ത്രീകൾ വളരെ ശക്തരാണെന്ന് ഞാൻ കരുതുന്നു. പുരുഷന്മാരാണ് പിന്നാക്കം പോയത് എന്നാണ് എനിക്ക് തോന്നുന്നത്. ഞങ്ങൾ ഒരിക്കലും പിന്നിലല്ല. 15 അടി വീതമുള്ള വലിയ മുതലകളെയും ക്രൂരമായ പാന്തറുകളെയും ഞാൻ നിയന്ത്രിക്കാറുണ്ട്. വന്യജീവി രക്ഷാപ്രവർത്തനമോ, പട്രോളിങ്ങോ, എന്തുമാകട്ടെ. ഞാൻ ഒന്നിനെയും ഭയപ്പെടുന്നില്ല, വനങ്ങളെയും നമ്മുടെ വന്യജീവികളെയും സംരക്ഷിക്കുക എന്നത് എൻ്റെ ഏറ്റവും വലിയ കടമയാണ്" പ്രേം പറഞ്ഞു.

മുകുന്ദര ഹിൽസ് ടൈഗർ റിസർവിലുള്ള റേഞ്ച് കോലിപുരയിലെ ഗിർധർപുര നാകയിലാണ് അസിസ്റ്റൻ്റ് ഫോറസ്റ്ററായി പ്രേം കൻവാറിനെ നിയമിക്കുന്നത്. 2011-ൽ ഫോറസ്റ്റ് ഗാർഡ് തസ്‌തികയിൽ ചേർന്നു. തുടർന്ന് 2020-ൽ അസിസ്റ്റൻ്റ് ഫോറസ്റ്ററായി പ്രൊമോഷൻ ലഭിച്ചു (Prem Kanwar Shaktawat).

മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലെ സിംഗോളിക്കടുത്തുള്ള ജമുനിയ റാവുജി ഗ്രാമമാണ് പ്രേം കൻവാറിന്‍റെ സ്വദേശം. ഭൈൻസ്രോദ്ഗഡ് സാങ്ച്വറിയിൽ ആയിരുന്നു ആദ്യ നിയമനം. തുടർന്ന് അഭേദ ബയോളജിക്കൽ പാർക്കിലേക്ക് മാറ്റി. പാന്തർ, മുതല, മാൻ, ശീതൾ, സാമ്പാർ എന്നിവയുൾപ്പെടെ ഇതുവരെ 400 മൃഗങ്ങളുടെ രക്ഷാപ്രവര്‍ത്തനം പ്രേം ചെയ്‌തു കഴിഞ്ഞു. ഇതുകൂടാതെ, വിഷമുള്ള പാമ്പുകളുടെയും പെരുമ്പാമ്പുകളുടെയും രക്ഷാപ്രവർത്തനങ്ങളിലും അവൾ ഏർപ്പെട്ടിട്ടുണ്ട്.

വന്യജീവി സംരക്ഷണത്തെ കുറിച്ചും, വന്യജീവി സംരക്ഷണത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളെ അറിയിക്കുന്നതിനായി സ്‌കൂളുകളിലും, ഗ്രാമ പ്രദേശങ്ങളിലും ബോധവത്‌ക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ടെന്ന് പ്രേം പറഞ്ഞു. 2020ൽ പ്രേം കൻവാറിന് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിൻ്റെ (WWF) 'വൈൽഡ് ലൈഫ് ഫ്രണ്ട് അവാർഡ്' ലഭിച്ചിരുന്നു (First Woman In Rajasthan Awarded 'Van Durga' For Wildlife Conservation).

ഒട്ടറുകളുടെ സ്വഭാവത്തെക്കുറിച്ച് പ്രേം ഏഴ് വർഷത്തെ ഗവേഷണം നടത്തിയിട്ടുണ്ട്. കൂടാതെ പക്ഷികളുടെയും വന്യമൃഗങ്ങളുടെയും കാൽപ്പാടുകളെ കുറിച്ചും പഠിച്ചു. ഭൈൻസ്രോദ്ഗഡ് സാങ്ച്വറിയിൽ ജോലി ചെയ്യുന്നതിനിടയിലായിരുന്നു പക്ഷികളുടെയും വന്യമൃഗങ്ങളുടെയും കാൽപ്പാടുകളെക്കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കിയത്. അക്കാലത്ത് അവർക്ക് വൈൽഡ് ലൈഫ് ഫ്രണ്ട് അവാർഡും ലഭിച്ചു. കൂടാതെ കൊവിഡ്-19 മഹാമാരിയുടെ കാലത്ത് പങ്കെടുത്ത ഒരു പ്രോഗ്രാമിന് കീഴിൽ അവർക്ക് 2 ലക്ഷം രൂപ ഓണറേറിയം ലഭിച്ചു. ഇങ്ങനെ പ്രേമിന്‍റെ നേട്ടങ്ങള്‍ ഒട്ടനവധിയാണ്.

'വന ദുർഗ' അവാർഡ് ലഭിക്കുന്ന രാജസ്ഥാനിലെ ആദ്യ വനിതയാണ് പ്രേം കൻവർ ശക്താവത്. വന്യജീവി സംരക്ഷണം, നിരീക്ഷണം, രക്ഷാപ്രവർത്തനം എന്നീ വിഷയങ്ങളിൽ ഏഷ്യൻ റേഞ്ചർ ഫോറം ഗുവാഹത്തിയിൽ സംഘടിപ്പിച്ച പരിപാടിയിൽ മഹാരാഷ്ട്ര വനം മന്ത്രി സുധീർ മുൻഗന്തിവാർ അവർക്ക് അവാർഡ് കൈമാറി. ഇന്ത്യയിൽ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു സമ്മേളനം. വനിത റേഞ്ചർമാർക്ക് പിന്തുണയുമായി എക്‌സ്‌പ്ലോറിങ് വിമൻ ഫൗണ്ടേഷൻ്റെ സിഇഒ ദീപാലി അതുലിൻ്റെ നിർദേശപ്രകാരമാണ് പുരസ്‌കാരം.

ഏഷ്യയിൽ ആദ്യമായി സംഘടിപ്പിച്ച വേൾഡ് റേഞ്ചർ കോൺഫറൻസിൽ നേപ്പാളിൽ പ്രേം കൻവാറിനെ ക്ഷണിച്ചിരുന്നു. അവരുടെ നേട്ടങ്ങൾ കണക്കിലെടുത്തായിരുന്നു ക്ഷണം. അതിനെ കുറിച്ച് പ്രേം പറയുന്നത് ഇങ്ങനെയാണ് (First Woman In Rajasthan Awarded 'Van Durga' For Wildlife Conservation). "2011 മുതൽ ഞാൻ നേടിയ എൻ്റെ നേട്ടങ്ങളെ കുറിച്ചും, ഈ മേഖലയിലെ എന്‍റെ പ്രവൃത്തി പരിചയത്തെക്കുറിച്ചും സംസാരിക്കാൻ അവര്‍ എന്നെ ക്ഷണിച്ചു. കോൺഫറൻസിൽ പങ്കെടുത്ത ലോകത്തിലെ 500 റേഞ്ചർമാരുമായി ഞാൻ എൻ്റെ അനുഭവങ്ങള്‍ പങ്കുവച്ചു. വനമേഖലയിൽ ഡ്യൂട്ടിയിലുള്ള സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്‌തിരുന്നു" -അവർ പറഞ്ഞു.

ഓസ്‌ട്രേലിയയിലെ ഡാർവിനിൽ ഏപ്രിൽ 15 മുതൽ 19 വരെ ഷെഡ്യൂൾ ചെയ്‌തിട്ടുള്ള മുതലകളെക്കുറിച്ചുള്ള 27-ാമത് വർക്കിങ് മീറ്റിങ്ങിലും കോൺഫറൻസിലും തന്നെ ക്ഷണിച്ചതായും പ്രേം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സയൻ്റിഫിക് റേഞ്ചർമാരെ അവിടേക്ക് ക്ഷണിച്ചിട്ടുണ്ട്. താൻ വിസയ്ക്ക് അപേക്ഷിക്കുമെന്നും സംസ്ഥാന സർക്കാരിൽ നിന്ന് അനുമതി ലഭിച്ചതിന് ശേഷം അവിടേക്ക് പോകുമെന്നും പ്രേം പറഞ്ഞു (Prem Kanwar Shaktawat).

ജീവിതത്തില്‍ സ്ത്രീ-പുരുഷ ഭേദമന്യേ എല്ലാം എല്ലാവര്‍ക്കും സാധ്യമാണെന്നാണ് പ്രേം പറയുന്നത്. എന്നാല്‍ ആഗ്രഹം മാത്രം പോരാ. കഠിനാധ്വാനവും, ആത്മസമര്‍പ്പണവും കൂടെ വേണമെന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ ധീരവനിത.

Last Updated : Mar 8, 2024, 11:23 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.