ഹൽദ്‌വാനി (ഉത്തരാഖണ്ഡ്): ഹൽദ്‌വാനിയിൽ ലഹരി സംഘത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച് സ്‌ത്രീകൾ. പ്രദേശത്ത് മയക്കുമരുന്ന് കച്ചവടം വ്യാപകമാകുകയും ലഹരിക്ക് അടിമകളായിട്ടുളളവർ സ്ഥിരം സാന്നിധ്യമാവുകയും ചെയ്‌തതോടെയാണ് സ്‌ത്രീകള്‍ പ്രതീഷേധവുമായി രംഗത്ത് എത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇവർ സമരം തുടരുകയാണ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ലഹരിക്ക് അടിമകളായവരെ പിടികൂടുന്നതിനായി വടിയും അരിവാളുമായാണ് സമരം. പരസ്യമായി മയക്കുമരുന്നും മദ്യവും കഴിക്കുകയും സ്ത്രീകളെ കളിയാക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് സ്ഥിരമാണെന്ന് സാമൂഹിക പ്രവർത്തകനായ മന്നു ഗോസ്വാമി പറഞ്ഞു. എതിർക്കുകയാണെങ്കിൽ സ്ത്രീകളെ ആക്രമണത്തിനിരയാക്കും. സന്ധ്യ കഴിഞ്ഞാൽ പലർക്കും വീടിന് പുറത്തിറങ്ങാൻ തന്നെ ഭയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പലതവണ പൊലീസിൽ പരാതിപ്പെട്ടെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ നടപടി സ്വീകരിച്ചു വരികയാണെന്നും ചീറ്റ പൊലീസിനെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും സിഒ സിറ്റി നിതിൻ ലോഹാനി പറഞ്ഞു.
ലഹരി വിരുദ്ധ ക്യാമ്പയിനിൻ്റെ ഭാഗമായി ഒരാളെ അറസ്റ്റ് ചെയ്‌തുവെന്ന് കോട്വാലി സ്റ്റേഷൻ ഇൻചാർജ് രാജീവ് റൗത്തൻ പറഞ്ഞു. ഇയാളുടെ പക്കൽ നിന്ന് നിരോധിത മയക്കുമരുന്ന് കുത്തിവെയ്പ്പുകൾ, ഗുളികകൾ എന്നിവ കണ്ടെടുത്തു.