ETV Bharat / bharat

യുവതിയെ ക്രൂരമായി കൊലപ്പെടുത്തി സുഹൃത്തും കുടുംബവും; പ്രതികൾക്കായി അന്വേഷണം ഊർജിതമെന്ന് പൊലീസ് - WOMAN KILLED BY HER FRIEND

പ്രതികൾ ഒളിവിലെന്ന് പൊലീസ്. സംഭവത്തിൽ അന്വേഷണം ഊർജിതമെന്നും പൊലീസ് അറിയിച്ചു.

WOMAN MURDERED AND BURIED  WOMAN KILLED BY FRIEND HIS FAMILY  MURDER IN MAHBUBABAD  TELANGANA MURDER
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 17, 2025, 3:29 PM IST

ഹൈദരാബാദ്: മഹബൂബാബാദിൽ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി സുഹൃത്തും കുടുംബവും. ബയ്യാരം സ്വദേശി നാഗമണിയാണ് (35) കൊല്ലപ്പെട്ടത്. മഹബൂബാബാദ് സ്വദേശികളായ ഗോപി, സഹോദരി ദുർഗ മാതാപിതാക്കളായ രാമുലു, ലക്ഷ്‌മി എന്നിവരാണ് യുവതിയെ കൊലപ്പെടുത്തിയത്. ഗോപിയും നാഗമണിയും തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. 'വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് നാഗമണി. കുടുംബത്തെ ഉപേക്ഷിച്ച് കുറച്ച് കാലമായി പ്രതിയായ ഗോപിക്കൊപ്പമാണ് യുവതി താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്' - മഹാബൂബാബാദ് ടൗൺ സിഐ ദേവേന്ദർ പറഞ്ഞു.

രാമുലു, ലക്ഷ്‌മി, ഗോപി, ദുർഗ, മരുമകൻ മഹേന്ദർ എന്നിവർ കഴിഞ്ഞ മൂന്ന് വർഷമായി സിഗ്നൽ കോളനിയിൽ ഒരു വാടക വീട്ടിലാണ് താമസിച്ചിരുന്നത്. നാഗമണിയും ഗോപിയും സുഹൃത്തുക്കളാവുകയും ശേഷം കുടുംബത്തെ ഉപേക്ഷിച്ച് നാഗമണി ഗോപിയുടെ കൂടെ താമസിക്കുകയായിരുന്നുവെന്നും സിഐ ദേവേന്ദർ വ്യക്തമാക്കി. ഇരുവരും തമ്മിലുണ്ടായ തർക്കത്തിൽ പത്ത് ദിവസം മുമ്പാണ് ഗേപിയും കുടുംബവും നാഗമണിയെ കൊലപ്പെടുത്തിയതെന്ന് സിഐ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ആർക്കും സംശയമുണ്ടാകാതിരിക്കാൻ നാഗമണിയെ വീടിനോട് ചേർന്ന് തന്നെ കുഴിച്ചിടുകയും, അവിടെ ചാണകം മെഴുകി അടുപ്പ് കൂട്ടുകയും ചെയ്‌തു. എന്നാൽ പ്രതികളിലൊരാളായ ദുർഗയുടെ കുട്ടികൾ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവമറിഞ്ഞ നാട്ടുകാർ ഉടൻ തന്നെ വിവരം പൊലീസിൽ അറിയിച്ചു. തുടർന്ന് ചൊവ്വാഴ്‌ച (ജനുവരി 14) പൊലീസ് സ്ഥലത്തെത്തി വീട്ടുടമയുടെ അനുമതിയോടെ സ്ഥലം കുഴിച്ച് മൃതദേഹം പുറത്തെടുത്തു. മരണകാരണം സ്ഥിരീകരിക്കാൻ പോസ്‌റ്റ്‌മോർട്ടവും നടത്തി. കുറ്റവാളികളെ ഉടൻ തന്നെ പിടിക്കുമെന്നും ഇരയ്‌ക്ക് നീതി ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു.

Also Read: ഇന്‍ഷുറന്‍സിനായി പിതാവിനെ ട്രാക്‌ടര്‍ കയറ്റി കൊന്നു, അപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം; പ്ലാനിങ് പൊളിച്ച് പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.