ഹൈദരാബാദ്: മകള്‍ ബലാത്സംഗത്തിനിരയായെന്ന് വ്യാജ പരാതി നൽകിയ യുവതിക്ക് പിഴ. മഹബൂബാബാദ് ജില്ലാ കോടതി ചീഫ് ജസ്റ്റിസാണ് 50,000 രൂപ പിഴ വിധിച്ചത്. 2023 സെപ്‌റ്റംബർ 22 ന് മഹബൂബാബാദ് ജില്ലയിലെ പെഡവംഗര പൊലീസ് സ്റ്റേഷൻ പരിധിയിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായതായി അമ്മ പരാതിപ്പെടുകയായിരുന്നു.
അന്നത്തെ എസ്ഐ ആയിരുന്ന രാജു യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തു. വിചാരണ ആറുമാസത്തോളം നീണ്ടുനിന്നു. കോടതിയിൽ നടന്ന സാക്ഷി വിസ്‌താരത്തിൽ പെൺകുട്ടിയുടെ അമ്മ വ്യാജ പരാതി നൽകിയെന്ന് കണ്ടെത്തി. ഇതേതുടര്‍ന്നാണ് വ്യാജപരാതി നല്‍കിയ യുവതി 50,000 രൂപ പിഴയോ മൂന്ന് മാസം തടവോ അനുഭവിക്കണമെന്ന് ജല്ല ജഡ്‌ജി ഉത്തരവിട്ടത്.
ALSO READ: വിവാഹത്തിന് വസ്‌ത്രം മോശമായി തുന്നി; തയ്യല്‍ക്കടയ്ക്ക് അയ്യായിരം രൂപ പിഴയിട്ട് കോടതി