ETV Bharat / bharat

ഡ്രൈവിങ് അറിയില്ല, മുന്നിലേക്ക് പോകാതെ വാഹനം റിവേഴ്‌സ് എടുത്തു; കാറോടിച്ച് റീല്‍ എടുക്കാൻ ശ്രമിച്ച യുവതി മരിച്ചു - Woman Died While Shooting Reel - WOMAN DIED WHILE SHOOTING REEL

മഹാരാഷ്‌ട്രയിലെ ഔറംഗാബാദില്‍ കാർ ഓടിക്കുന്നതിന്‍റെ റീൽ എടക്കുന്നതിനിടെ യുവതി മരിച്ചു. റീൽ എടുക്കുന്നതിനിടെ കാര്‍ താഴ്‌ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം.

SAMBHAJINAGAR ACCIDENT NEWS  YOUNG WOMAN DIED WHILE MAKING REEL  ഛത്രപതി സംഭാജിനഗർ അപകടം  റീല്‍ എടുക്കുന്നതിനിടെ അപകടം
റീൽ എടുക്കുന്നതനിടെ യുവതി മരിച്ചു (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 18, 2024, 10:42 AM IST

Updated : Jun 18, 2024, 10:53 AM IST

ഇൻസ്റ്റഗ്രാം റീല്‍ ചിത്രീകരിക്കുന്നതിനിടെ അപകടം (ETV Bharat)

മുംബൈ: ഡ്രൈവിങ് അറിയാതെ കാര്‍ ഓടിച്ച് ഇൻസ്റ്റഗ്രാം റീല്‍ എടുക്കാനുള്ള ശ്രമത്തിനിടെ 23കാരി മരിച്ചു. മഹാരാഷ്‌ട്രയിലെ ഔറംഗാബാദിലുള്ള ഛത്രപതി സംഭാജിനഗര്‍ സ്വദേശി ശ്വേത ദീപക് സുരവാസെ കാര്‍ താഴ്‌ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് മരിച്ചത്. ഇന്നലെ (ജൂണ്‍ 17) വൈകുന്നേരത്തോടെയാണ് സംഭവം.

മരിച്ച ശ്വേതയും സുഹൃത്ത് ശിവരാജ് സഞ്ജയും ടൊയോട്ട എറ്റിയോസിൽ സൂളിഭഞ്ജനിലെ ദത്ത് ക്ഷേത്ര പരിസരത്തെത്തി. അവിടെ വച്ച് ഇരുവരും മൊബൈല്‍ ഫോണില്‍ റീലുകള്‍ പകര്‍ത്തി. ഇതിനിടെ താൻ കാര്‍ ഓടിക്കുന്ന ഒരു റീല്‍ എടുത്ത് നല്‍കാൻ ശ്വേത സുഹൃത്തിനോട് ആവശ്യപ്പെട്ടു.

ഡ്രൈവിങ് നന്നായി അറിയാത്ത ശ്വേത കാർ മുന്നിലേക്ക് എടുക്കുന്നതിന് പകരം റിവേഴ്‌സ് എടുക്കുകയും, അത് താഴ്‌ചയിലേക്ക് വിഴുകയുമായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ യുവതി മരിച്ചിരുന്നു.

ALSO READ : പശ്ചിമ ബംഗാൾ ട്രെയിൻ അപകടം: മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

Last Updated : Jun 18, 2024, 10:53 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.