ETV Bharat / bharat

തിരക്കേറിയ റോഡിൽ കുഞ്ഞിന് ജന്മം നൽകി യുവതി; രക്ഷക്കെത്തിയ നഴ്‌സുമാർക്ക് അഭിനന്ദന പ്രവാഹം

റോഡില്‍ വച്ച് യുവതിയെ പ്രസവിക്കാൻ സഹായിച്ച് നഴ്‌സുമാർ. സംഭവം ഗ്രേറ്റർ നോയിഡയിലെ  തിരക്കേറിയ പാരി ചൗക്ക് ജങ്ഷനില്‍ .

Woman Delivers Baby on road  Greater Noida  Pregnant Woman Delivery On Road  റോഡിൽ പ്രസവം  Madhya Pradesh
Woman Delivers Baby At Busy Road
author img

By ETV Bharat Kerala Team

Published : Feb 28, 2024, 9:23 PM IST

നോയിഡ (മധ്യപ്രദേശ്): തിരക്കേറിയ റോഡില്‍ വച്ച് യുവതിയെ പ്രസവിക്കാൻ സഹായിച്ച നഴ്‌സുമാർക്ക് അഭിനന്ദന പ്രവാഹം. ഗ്രേറ്റർ നോയിഡയിലെ പാരി ചൗക്ക് എന്ന തിരക്കേറിയ ജങ്ഷനിലാണ് സംഭവം. പരിസരത്തുള്ള ശാരദ ആശുപത്രിയിലെ നഴ്‌സുമാരായ ജ്യോതി, രേണു ദേവി എന്നിവാണ് 33 കാരിയായ രോഷ്‌നി ശർമയെ പ്രസവിക്കാൻ സഹായിച്ചത്.

രേണു ദേവി ആശുപത്രിയിലേക്ക് ഡ്യൂട്ടിക്ക് പോകവെയാണ് രോഷ്‌നിയുടെ ഭർത്താവ് പ്രശാന്ത് ശർമ്മ റോഡരികിൽ ഭാര്യക്കായി സഹായം അഭ്യർത്ഥിക്കുന്നത് കണ്ടത്. കാര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കിയ രേണു ഉടൻ തന്നെ സഹപ്രവർത്തകയായ ജ്യോതിയെയും വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരുടെയും സഹായത്തോടെ രോഷ്‌നി പാതയോരത്ത് പെൺകുഞ്ഞിന് ജൻമം നൽകി. പ്രസവത്തിന് ശേഷം കുട്ടിയെ ജാക്കറ്റിൽ പൊതിഞ്ഞ് ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചു.

"ഞാൻ അവിടെ എത്തിയപ്പോൾ തന്നെ ആ സ്ത്രീക്ക് പ്രസവവേദന അനുഭവപ്പെട്ടു തുടങ്ങിയിരുന്നു, ഉടന്‍ തന്നെ ഞാൻ എൻ്റെ സഹ നഴ്‌സായ ജ്യോതിയെ വിളിച്ചു, അവളും ഡ്യൂട്ടിക്ക് പോകും വഴിയായിരുന്നു. അവളും ഉടൻ വന്നു. ആദ്യം ഞങ്ങൾ ആദ്യം അവളെ അവളുടെ തന്നെ ഷാൾ ഉപയോഗിച്ച് മറച്ചു. അതിനുശേഷം ഞങ്ങൾ രണ്ടുപേരും ചേർന്ന് അവൾക്ക് സാധാരണ പ്രസവം നടത്തി.” രേണു പറഞ്ഞു.

സ്ത്രീയെയും കുട്ടിയെയും കൊണ്ടുവന്നയുടൻ തങ്ങൾ ചികിത്സ ആരംഭിച്ചതായി ശാരദ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടൻ്റ് ഡോ. രുചി ശ്രീവാസ്‌തവ പറഞ്ഞു. കുട്ടിയുടെ ഭാരം ഏകദേശം 2.50 കിലോയാണ്. ഇത് സ്ത്രീയുടെ രണ്ടാമത്തെ കുട്ടിയാണെന്നും ഇപ്പോൾ ഇരുവരും ആരോഗ്യത്തോടെ ഇരിക്കുന്നതായും ഡോക്‌ടർ പറഞ്ഞു.

Also Read: യുപി പൊലീസ് റിക്രൂട്ട്‌മെന്‍റ് പരീക്ഷയ്‌ക്കിടെ പ്രസവവേദന ; ആശുപത്രിയില്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

സ്ത്രീയും കുട്ടിയും ചികിത്സയിലാണെന്നും അവർക്ക് തങ്ങൾ സൗജന്യ ചികിത്സയാണ് നൽകുന്നതെന്നും ശാരദ ആശുപത്രി വക്താവ് അജിത് കുമാർ പറഞ്ഞു. ഇരുവരും ഉടൻ ഡിസ്‌ചാർജ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ശാരദ സർവകലാശാല ചാൻസലർ പികെ ഗുപ്‌ത രണ്ട് നഴ്‌സുമാർക്കും സർട്ടിഫിക്കറ്റും 5,100 രൂപ പാരിതോഷികവും നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.