ETV Bharat / bharat

വനിത കണ്ടക്‌ടര്‍ക്ക് നേരെ പാമ്പിനെ എറിഞ്ഞു; ആർടിസി ബസിന്‍റെ ചില്ലുതകര്‍ത്തു, വയോധിക കസ്റ്റഡിയിൽ - OLD WOMAN ATTACKED RTC BUS - OLD WOMAN ATTACKED RTC BUS

മദ്യലഹരിയിലായിരുന്ന വയോധിക ബിയർ കുപ്പി ഉപയോഗിച്ച് ബസിൻ്റെ കണ്ണാടി തകർത്തു. നാലടിയോളം നീളമുള്ള പാമ്പിനെ കണ്ട് ബസിലുണ്ടായിരുന്ന യാത്രക്കാർ ഭയന്നോടി.

WOMAN ATTACKED THE RTC BUS  WOMAN THREW A SNAKE AT CONDUCTOR  ആർടിസി ബസിനുനേരെ ആക്രമണം  OLD WOMAN THREATENED THE CONDUCTOR
Old Woman Attacked the RTC bus (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 9, 2024, 2:50 PM IST

ആർടിസി ബസിനുനേരെ ആക്രമണം (ETV Bharat)

ഹൈദരാബാദ്: ആർടിസി ബസ് ആക്രമിച്ച് വയോധിക. പലതവണ ബസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്തിയില്ലെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. മദ്യലഹരിയിലായിരുന്ന വയോധിക ബിയർ കുപ്പി ഉപയോഗിച്ച് ബസിൻ്റെ കണ്ണാടി തകർക്കുകയും കയ്യിലുണ്ടായിരുന്ന പാമ്പിനെ കാണിച്ച് കണ്ടക്‌ടറെ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

ഇന്നലെ വൈകിട്ട് ഹൈദരാബാദിലെ വിദ്യാനഗറിലാണ് സംഭവം. ദമൈഗുഡ സ്വദേശി ഫാത്തിമ ബീബിയാണ് ആക്രമണം നടത്തിയത്. ബസ് നിർത്തിയ ശേഷം രക്ഷപെടാൻ ശ്രമിച്ച ഫാത്തിമയെ ലേഡി കണ്ടക്‌ടർ തടഞ്ഞു വയ്ക്കുകയും ഇതിൽ പ്രകോപിതയായ പ്രതി ബാഗിലുണ്ടായിരുന്ന പാമ്പിനെയെടുത്ത് കണ്ടക്‌ടർക്ക് നേരെ എറിയുകയുമായിരുന്നു.

നാലടിയോളം നീളമുള്ള പാമ്പിനെ കണ്ട് ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർ ഭയന്നോടി. പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതി മദ്യലഹിരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Also Read: പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അസഭ്യം പറച്ചില്‍; അന്വേഷണത്തിനിടെ ഉദ്യേഗസ്ഥര്‍ക്ക് നേരെ പെപ്പര്‍ സ്‌പ്രേ ആക്രമണം, ഒടുക്കം അറസ്റ്റ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.