ETV Bharat / bharat

യുവതി ഭർത്താവിനെ കൊന്നത് കാമുകന്‍റെ സഹായത്തോടെ, ശേഷം മൃതദേഹം കുഴിച്ചിട്ടു ; ഒടുവില്‍ പിടിയില്‍ - ഭർത്താവിനെ കൊലപ്പെടുത്തി യുവതി

ഒഡിഷയിലെ നയാഗറിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിൽ കുഴിച്ചിട്ട് യുവതി

Woman kills husband  Odisha Nayagarh murder  buries body at home in Nayagarh  ഭർത്താവിനെ കൊലപ്പെടുത്തി യുവതി  നായഗർ കൊലപാതകം
Woman along with lover kills husband, buries body at home in Nayagarh
author img

By ETV Bharat Kerala Team

Published : Feb 16, 2024, 4:29 PM IST

നയാഗർ : ഒഡിഷയിലെ നയാഗറിൽ കാമുകൻ്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിൽ കുഴിച്ചിട്ട് യുവതി (Woman Along With Lover Kills Husband). ഒറോഗ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊമാണ്ട ഗ്രാമത്തിലാണ് സംഭവം. വ്യാഴാഴ്‌ച രാത്രി വീട്ടിൽ നിന്നും പൊലീസ് മൃതദേഹം കണ്ടെടുത്തു.

പ്രകാശ് നായക് എന്നയാളാണ് കൊല്ലപ്പെട്ടത്. 20 ദിവസം മുൻപ് ഇയാളെ കാണാതായിരുന്നു. ഭാര്യവീട്ടിലായിരുന്നു പ്രകാശ് താമസിച്ചിരുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. കൊമാണ്ട സ്വദേശിയായ ജ്യോത്‌സ്‌നാറാണി നായക്കുമായി 14 വർഷം മുൻപാണ് പ്രകാശ് വിവാഹിതനായത്. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. എന്നാൽ സോനു സമലു എന്നയാളുമായി ജ്യോത്‌സ്‌നാറാണി വിവാഹേതര ബന്ധം സൂക്ഷിച്ചിരുന്നതായാണ് വിവരം.

ഭർത്താവിനെ കൊലപ്പെടുത്താൻ യുവതിയും കാമുകനും പദ്ധതിയിട്ടിരുന്നു. കൊലപാതകത്തിന് യുവതിയുടെ അമ്മ ദാമുനി പ്രധാനും കൂട്ടുനിന്നു. യുവതിയുടെയും കാമുകന്‍റെയും പദ്ധതി പ്രകാരം പ്രകാശ് നായക്കിനെ കൊലപ്പെടുത്തി വീട്ടിൽ കുഴിച്ചിടുകയായിരുന്നു.

പ്രകാശിൻ്റെ അച്ഛൻ ഗോകുല നായക് ചില ആവശ്യങ്ങൾക്കായി മകന്‍റെ താമസ സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ മകനെ കാണാത്തതിൽ ദുരൂഹത തോന്നിയ പിതാവ് ഒറോഗ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അതേസമയം വീടിന്‍റെ തറ പുറത്തേക്ക് തള്ളിയിരുന്നതായി കാണപ്പെട്ടതും പിതാവില്‍ സംശയത്തിന് ഇടയാക്കി.

ഗോകുല നായക്കിന്‍റെ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ നിന്നും പ്രകാശിന്‍റെ മൃതദേഹം കണ്ടെത്തുകയും ചെയ്‌തു. സംഭവത്തിൽ ജ്യോത്‌സ്‌നാറാണി, സോനു സമലു, ദാമുനി പ്രധാൻ തുടങ്ങിയവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.