മഹബൂബാബാദ് (തെലങ്കാന) : മരിച്ച് പോയ ഭർത്താവിന്‍റെ ഓർമയ്‌ക്കായി ക്ഷേത്രം പണിത് ഭാര്യ. മൂന്ന് വർഷം മുൻപ് കൊറോണ വൈറസ് ബാധിച്ചാണ് കല്യാണിയുടെ ഭർത്താവ് മരിച്ചത്. അതിനെത്തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലെത്തിയപ്പോഴാണ് ഭർത്താവിനായി ഒരു ക്ഷേത്രം പണിയണം എന്ന ആശയം അവർക്ക് തോന്നിയത്. തന്‍റെ ഭർത്താവിന്‍റെ ഒരു നിൽക്കുന്ന പ്രതിമ ഉണ്ടാക്കി ക്ഷേത്രം പണിയാൻ അവർ ആഗ്രഹിച്ചു. അങ്ങനെ ചെയ്യുന്നതിലൂടെ എല്ലാ ദിവസവും അവർക്ക് അവരുടെ ഭർത്താവിനെ കാണാൻ കഴിയും എന്നാണ് അവര്‍ പറയുന്നത്.
സോംലതണ്ടയിൽ നിന്നുള്ള കല്യാണി തന്‍റെ ഭൂമിയിൽ ഭർത്താവിനായി ഒരു ക്ഷേത്രം പണിതു. കല്യാണിയുടെ സ്വപ്‌നം അങ്ങനെ ബുധനാഴ്‌ച (ഏപ്രിൽ 24) യാഥാർഥ്യമായി. മഹബൂബാബാദ് മണ്ഡലിലെ പർവത്‌ഗിരിയുടെ പ്രാന്തപ്രദേശമായ 27 വർഷം മുമ്പാണ് ബാനോത്തു ഹരിബാബുവിനെ അവർ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് കുട്ടികളില്ല. കൊവിഡ് മഹാമാരി പിടിപെട്ടാണ് ഹരിബാബു മരിച്ചത്.
തന്‍റെ ഭർത്താവിന്‍റെ രൂപവും പേരും എന്നും നിലനിൽക്കണം എന്ന് അവർ കരുതി. ഏകദേശം 20 ലക്ഷം രൂപ മുടക്കിയാണ് കല്യാണി താണ്ടയിൽ ക്ഷേത്രം പണിതത്. രാജസ്ഥാനിൽ നിന്ന് കൊണ്ടുവന്ന പ്രതിമ ബുധനാഴ്‌ച അനാച്‌ഛാദനം ചെയ്‌തു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രത്യേക പൂജകൾ നടത്തി.
ALSO READ : ആയിരങ്ങളെ സാക്ഷിയാക്കി മംഗളാദേവി ക്ഷേത്രത്തില്‍ ചിത്ര പൗർണമി ഉത്സവം