കൊൽക്കത്ത : പശ്ചിമ ബംഗാൾ ഗവർണറും മലയാളിയുമായ സിവി ആനന്ദ ബോസിനെതിരെ പീഡന പരാതി. രാജ്ഭവനിലെ താത്കാലിക ജീവനക്കാരിയായ സ്ത്രീയാണ് പരാതി നല്‍കിയത്.
രാജ്ഭവനിലെ അഡ്‌മിനിസ്ട്രേറ്റീവ് ഏരിയയിലാണ് യുവതി പരാതി നൽകിയത്. രാജ്ഭവൻ ഹെയർ സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ പൊലീസ് ഉദ്യോഗസ്ഥർ യുവതിയോട് ഹേർ സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാന്‍ ആവശ്യപ്പെട്ടു. തുടർന്ന് യുവതി പൊലീസ് സ്‌റ്റേഷനിലെത്തി രേഖാമൂലം പരാതി നൽകുകയായിരുന്നു.
പരാതിക്കാരിയെ ജോലിയെക്കുറിച്ച് സംസാരിക്കാൻ രണ്ടുതവണ വിളിച്ചു വരുത്തി പീഡിപ്പിച്ചതായാണ് വിവരം. ആദ്യ ദിവസം ഭയന്നോടിയ സ്‌ത്രീയെ രണ്ടാം ദിവസം, ജോലിയിൽ സ്ഥിരതാമസമാക്കാമെന്ന വ്യാജേന വിളിച്ച് വരുത്തിയാണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു. എന്നാൽ, കൊൽക്കത്ത പൊലീസിലെ ഉദ്യോഗസ്ഥരാരും വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായില്ല.