ETV Bharat / bharat

പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് നേതാവ് കൗസ്‌തവ് ബാഗ്‌ചി ബിജെപിയില്‍ - ബിജെപി

കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച നേതാവ് കൗസ്‌തവ് ബാഗ്‌ചി ബിജെപിയില്‍ ചേര്‍ന്നു. തൃണമൂലിനെതിരെ പോരാടുമെന്ന് പ്രഖ്യാപനം.

West Bengal Congress Leader  Kaustav Bagchi  കൗസ്‌തവ് ബാഗ്‌ചി  ബിജെപി  പശ്ചിമബംഗാള്‍
Kaustav Bagchi, a former leader of the Congress who had quit the party the day before, joined the BJP
author img

By ETV Bharat Kerala Team

Published : Feb 29, 2024, 9:25 PM IST

കൊല്‍ക്കത്ത:കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്ന് രാജി വച്ച നേതാവ് കൗസ്‌തവ് ബാഗ്‌ചി ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാനത്തെ തൃണമൂല്‍ വാഴ്ചയ്ക്കെതിരെ പോരാടുമെന്ന പ്രഖ്യാപനത്തോടെയാണ് ബാഗ്‌ചിയുടെ ബിജെപി പ്രവേശം(West Bengal Congress Leader).

കൗസ്‌തവ് ബാഗ്‌ചിയെ സന്തോഷത്തോടെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ സുകാന്ത മജുംധാരും ചടങ്ങില്‍ സംബന്ധിച്ചു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും സംബന്ധിച്ചു( Kaustav Bagchi).

ബുധനാഴ്‌ചയാണ് ബാഗ്‌ചി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം കിട്ടുന്നില്ലെന്നാരോപിച്ചാണ് ബാഗ്‌ചി കോണ്‍ഗ്രസ് വിട്ടത്. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് ഇദ്ദേഹം ജയിലിലായിരുന്നു. തന്‍റെ രാജിക്കത്ത് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ഇതിന്‍റെ പകര്‍പ്പ് സംസ്ഥാന അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിക്കും ജനറല്‍ സെക്രട്ടറി ഗുലാം അഹമ്മദ് മിറിനും അയച്ചിട്ടുണ്ട്(quit the party the day before).

Also Read: ബിജെപിയിലേക്കില്ല, പ്രവർത്തകർ ആഗ്രഹിക്കുന്നുവെങ്കിൽ പാർട്ടി വിടാൻ തയ്യാർ; വിവാദങ്ങളിൽ പ്രതികരിച്ച് കമൽനാഥ്‌

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.