തിരുവനന്തപുരം: പ്രതിരോധ പരിശീലനം ഒന്നുകൊണ്ട് മാത്രമാണ് തങ്ങൾ ജയിൽ ജീവിതത്തെ അതിജീവിച്ചതെന്ന് ഖത്തറിൽ രാജ്യദ്രോഹ കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിലായിരുന്നു മുൻ നാവിക സേനാഗം രാഗേഷ് ഗോപകുമാർ. ഖത്തറിൽ മാസങ്ങളോളം തടവിൽ കഴിഞ്ഞതിനു ശേഷം നാട്ടിൽ തിരിച്ചെത്താൻ സാധിച്ചതിലും കുടുംബത്തോടൊപ്പം വീണ്ടും ഒന്നിക്കാൻ കഴിഞ്ഞതിലും അദ്ദേഹം സന്തോഷം പ്രകടിപ്പിക്കുകയും നന്ദി അറിയിക്കുകയും ചെയ്‌തു. ഇതോടൊപ്പം രാജ്യത്തോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഗോപകുമാർ പ്രതേകം നന്ദി പ്രകടിപ്പിച്ചു.
"ഞങ്ങൾ ജീവിച്ചിരിക്കുന്നതിൽ സന്തോഷിക്കുന്നു. വീട്ടിൽ തിരികെയെത്താൻ കഴിഞ്ഞതിലും സന്തോഷം" തടവറയും തടവും ഭയാനകരമാണ്. തനിക്കും സഹപ്രവർത്തകരായ മറ്റുള്ളവർക്കും അതിജീവിക്കാൻ സാധിച്ചത് പ്രതിരോധസേനയുടെ കീഴിൽ പരിശീലനം ലഭിച്ച സേനാംഗങ്ങളായതിനാലാണ്"- ഗോപകുമാർ പറഞ്ഞു.
ഖത്തർ കോടതിയിൽ മൂന്നു മാസത്തോളം തടവിലായിരുന്ന 7 മുൻ നാവികസേനാംഗങ്ങൾ തിങ്കളാഴ്‌ചയാണ് തിരിച്ചെത്തിയത്. നാവികസേനയിൽ പെറ്റി ഓഫീസറായിരുന്ന ഗോപകുമാർ 2017 ലാണ് വിരമിച്ചത്. ഇതിനു ശേഷം ഒമാൻ ഡിഫൻസ് ട്രെയിനിങ് കമ്പനിയിൽ കമ്മ്യൂണിക്കേഷൻ ഇൻസ്ട്രക്‌ടറായി ജോലി ചെയ്‌തു വരികയായിരുന്നെന്നു.
തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് രാഗേഷ് ഗോപകുമാർ. കുടുംബത്തിന്‍റെ സ്ഥിതി എന്താണെന്ന് ജയിലിൽ വച്ച് ആരെങ്കിലും ചോദിക്കുമ്പോൾ ദിവസത്തിൽ 5 തവണയെങ്കിലും ഭാര്യയെ വിളിച്ചിരുന്ന തന്‍റെ വിവരം പെട്ടന്ന് ഇല്ലാതായ സ്ഥിതി സങ്കൽപ്പിക്കാൻ സാധിക്കുമോ എന്നായിരുന്നു മറുപടി നൽകിയിരുന്നെന്ന് ഗോപകുമാർ പറയുന്നു.
കുടുംബത്തിന്‍റെ പ്രാർത്ഥനയും കേന്ദ്ര സർക്കാരിന്‍റെ പ്രയത്നവുമാണ് തങ്ങളുടെ മോചനത്തിന് കാരണമായത്. പ്രധാനമന്ത്രി മോദിയുടെ വ്യക്തിപരമായ ഇടപെടലിന്‍റെ കൂടി ഭാഗമായാണ് തങ്ങൾക്ക് തിരിച്ചെത്താൻ സാധിച്ചെതെന്നും അദ്ദേഹം കൂട്ടി ചേർത്തു. പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടായാൽ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷയിലായിരുന്നു ഞങ്ങളെല്ലാവരും. എന്നാൽ അതിനായി എത്ര സമയമെടുക്കുമെന്ന് ഒരു ധാരണയും ഉണ്ടായിരുന്നില്ല.