ETV Bharat / bharat

വയനാട് ഉരുൾപൊട്ടൽ: രാഹുലും പ്രിയങ്കയും സ്ഥലം സന്ദർശിച്ചേക്കും, സൂചന നല്‍കി കെസി വേണുഗോപാല്‍ - Wayanad landslide Rahul Gandhi - WAYANAD LANDSLIDE RAHUL GANDHI

വയനാട്ടിലെ ദുരന്തമുഖത്തേക്ക് എത്താന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പദ്ധതിയിടുന്നുണ്ട് കെസി വേണുഗോപാൽ.

വയനാട് ഉരുൾപൊട്ടൽ  WAYANAD LANDSLIDE  WAYANAD LANDSLIDE UPDATES  വയനാട് ഉരുൾപൊട്ടലിൽ കോൺഗ്രസ്സ്
Wayanad Landslide (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 30, 2024, 2:55 PM IST

ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശനം നടത്തുമെന്ന് സൂചന. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്.

"ഇത് ഒത്തൊരുമിച്ച് നിൽക്കാനുളള സമയമാണ്, പരമാവധി ആളുകളുടെ ജീവിതം സുരക്ഷിതമാക്കുന്നതിനായി നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം". ഞാനും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലേക്ക് പോകുന്നതിനായി പദ്ധതിയിടുന്നുണ്ട്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പൂർണ പിന്തുണ ഉറപ്പുനൽകിയിട്ടുണ്ട്. പരമാവധി പുനരധിവാസ നടപടികളിൽ പങ്കാളികളാകാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്"- കെസി വേണുഗോപാൽ പറഞ്ഞു.

"ഇന്ന് നമുക്ക് വളരെ നിർഭാഗ്യകരവും ദുഃഖകരവുമായ ദിവസമാണ്. ഒന്നിന് പിറകെ ഒന്നായി വയനാട്ടിൽ ദുരന്തങ്ങൾ അരങ്ങേറുകയാണ്. ഇന്ന് രാവിലെയാണ് നമ്മൾ ഈ ദുഃഖകരമായ വാർത്ത കേട്ടത്. അതിനുശേഷം, പരമാവധി ആളുകളെ പുനരധിവസിപ്പിക്കാനുളള നടപടികൾ സർക്കാരും മറ്റ് ഏജൻസികളും ചെയ്യുന്നുണ്ട്. ഞാൻ രാഹുൽ ഗാന്ധിയെ വിവരം അറിയിച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം ഉടൻ തന്നെ ജില്ല കലക്‌ടറെ വിളിക്കുകയും തുടർന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെടുകയും ചെയ്‌തു.

രാഹുൽ ഗാന്ധിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അത് ചെയ്‌ത് നൽകാമെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായും സംസാരിച്ചു. രാജ്‌നാഥ് സിങ്ങും പൂർണ പിന്തുണ ഉറപ്പ് നൽകിയിട്ടുണ്ട്"- കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.

ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കെസി വേണുഗോപാലും കോൺഗ്രസ് എംപി ഹൈബി ഈഡനും ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകുകയും രക്ഷാപ്രവർത്തനം വേഗത്തിലാക്കണമെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്‌തു. ദുരന്തത്തിനിരയായവർക്കും അവരുടെ കുടുംബങ്ങൾക്കും സമാശ്വാസമായി കൂട്ടായ ശ്രമങ്ങൾ നടത്തണമെന്നും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

"പുലർച്ചെ മൂന്ന് മണിക്ക് വയനാട്ടിൽ നടന്നത് വളരെ ദാരുണമായ സംഭവമാണ്. കൂടുതൽ നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അവിടെയുള്ള എംഎൽഎയുമായും മറ്റ് പ്രധാന നേതാക്കളുമായും ജില്ലാ ഭരണകൂടവുമായും ഞാൻ സംസാരിച്ചിട്ടുണ്ട്. ആ പ്രദേശത്തെ ആളുകളെ രക്ഷിക്കുന്നതിന് വേണ്ടി പരമാവധി അവർ ശ്രമിക്കുന്നുണ്ട്"- രമേശ് ചെന്നിത്തല പറഞ്ഞു.

"ഈ മേഖല ഒറ്റപ്പെട്ട് പോയിരിക്കുകയാണ്. അതിനാൽ പൊലീസും ജില്ലാ ഭരണകൂടവും ഒറ്റപ്പെട്ടുപോയ ആളുകളുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്നതിനായി എല്ലാവരും ഒരുമിച്ച് നിൽക്കണം. രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകതന്നെ വേണം”. അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട്ടിലെ ഉരുൾപൊട്ടൽ ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. "ഒരു പാലം തകർന്ന് ഇപ്പോഴും വെള്ളം ഒഴുകുകയാണ്. സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് ചിന്തിക്കാനാവാത്ത സ്ഥിതിയാണ്. ഒരു ഗ്രാമം പൂർണ്ണമായും ഒറ്റപ്പെട്ട് ഒലിച്ചുപോയിരിക്കുകയാണ്. കേരള സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സർക്കാർ, വ്യോമസേന, എൻഡിആർഎഫ് എല്ലാവരും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചിട്ടുണ്ട്". കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

അതേസമയം വയനാട്ടിലെ ഉരുൾപൊട്ടലിനെത്തുടർന്ന് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാര്‍ക്ക് നിർദേശം നൽകി. റവന്യൂ മന്ത്രി കെ രാജൻ, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്, പട്ടികജാതി-പട്ടികവർഗ വികസന മന്ത്രി ഒ ആർ കേളു, വനം മന്ത്രി എകെ ശശീന്ദ്രൻ, തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരടങ്ങിയ സംഘത്തെയാണ് ദുരന്തബാധിത മേഖലയിലേക്ക് അയക്കുന്നത്.

Also Read: വയനാട് ഉരുൾപൊട്ടൽ: ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; ധനസഹായം പ്രഖ്യാപിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.