ഭോപ്പാല്‍(മധ്യപ്രദേശ്): ഒരു ദശകം നീണ്ട വ്യാപം അഴിമതിക്കേസില്‍ ഏഴ് പേരെ ശിക്ഷിച്ച് മധ്യപ്രദേശിലെ ഭോപ്പാല്‍ സിബിഐ പ്രത്യേകകോടതി. ഏഴ് പേര്‍ക്ക് ഏഴ് കൊല്ലം കഠിന തടവും പിഴയുമാണ് ശിക്ഷവിധിച്ചത്. ഓരോരുത്തരും പതിനായിരം രൂപ വീതം പിഴ നല്‍കണം(Vyapam Case).
വ്യാപം മധ്യപ്രദേശിലെ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയായിരുന്നു. ഇപ്പോഴത് മധ്യപ്രദേശ് എംപ്ലോയീസ് സെലക്ഷന്‍ബോര്‍ഡ്(എംപിഇഎസ്ബി) ആണ്. സ്പെഷ്യല്‍ കോടതി ജഡ്ജി നീതി രാജ് സിങ് സിസോദിയ അഞ്ച് ഉദ്യോഗാര്‍ത്ഥികളെയും രണ്ട് പരിശോധകരെയുമാണ് ശിക്ഷിച്ചത്. ഐപിസി 419, 420, 467, 468,471, മധ്യപ്രദേശ് വിദ്യാഭ്യാസ നിയമ(എംപിആര്‍ഇ)ത്തിലെ 120ബിയും മറ്റ് വകുപ്പുകളും ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്(sentenced seven persons).
മുകേഷ് റാവത്ത്, അജബ് സിങ്, വാസുദേവ് ത്യാഗി, സുനില്‍ ത്യാഗി, ആശിഷ് ശര്‍മ്മ എന്നീ പരീക്ഷാര്‍ത്ഥികളെയും സുനില്‍ ശ്രീവാസ്‌തവ,അവധേഷ് ഗോസ്വാമി എന്നീ പരിശോധകരെയുമാണ് ശിക്ഷിച്ചത്. ഈ പരീക്ഷാര്‍ത്ഥികള്‍ തങ്ങള്‍ക്ക് പകരം മറ്റ് ചിലരെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ എഴുതിച്ചു. ഇടനിലക്കാരുടെ സഹായത്തോടെയായിരുന്നു ഈ ആള്‍മാറാട്ടമെന്നും സിബിഐ പബ്ലിക് പ്രൊസിക്യൂട്ടര്‍ സുശീല്‍കുമാര്‍ പാണ്ഡെ പറഞ്ഞു. 2013ലാണ് കേസിനാസ്‌പദമായ സംഭവം. ഇവര്‍ അഞ്ച് പേരും പരീക്ഷയില്‍ വിജയിക്കുകയും ചെയ്തു. മുകേഷ് റാവത്തിന് പകരം സുനില്‍ ശ്രീവാസ്‌തവയാണ് പരീക്ഷയ്ക്ക് ഹാജരായത്. അജബ് സിങിന് പകരം അവദേഷ് ഗോസ്വാമി എന്നയാളും പരീക്ഷ എഴുതി(seven years of rigorous imprisonment).
ഇതുപോലെ തന്നെ മറ്റ് മൂവര്‍ക്കുമായി വേറെ ചിലരും പരീക്ഷയെഴുതി. സംഭവം പുറത്തായതോടെ ഇവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണവും കുറ്റപത്രം സമര്‍പ്പിക്കലും നടന്നു.
കഴിഞ്ഞ ദിവസം നടന്ന വാദത്തില്‍ ഇവരെല്ലാവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് ശിക്ഷ വിധിക്കുകയായിരുന്നു.
മധ്യപ്രദേശ് സര്‍ക്കാര്‍ രൂപികരിച്ച സ്വതന്ത്ര സ്ഥാപനമാണ് വ്യാവസായിക് പരീക്ഷ മണ്ഡല്‍. ഇതിന്‍റെ ചുരുക്ക പേരാണ് വ്യാപം. പരീക്ഷയില്‍ എഞ്ചിന്‍ - ബോഗി എന്ന് വിളിക്കപ്പെടുന്ന ക്രമക്കേടാണ് നടത്തിയതെന്ന് സിബിഐ കുറ്റപത്രത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. 1995 മുതലാണ് വ്യാപം കുഭകോണം ആരംഭിക്കുന്നത്. 2013ലാണ് കുഭകോണത്തിന്‍റെ വിശദാംശങ്ങള്‍ പുറത്തുവരുന്നത്. സുപ്രീംകോടതി ഉത്തരവിനെതുടര്‍ന്ന് 2015ലാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. വിവിധ പരീക്ഷകളില്‍ പല രാഷ്‌ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഈ അഴിമതിയില്‍ വിചാരണ നേരിടുകയാണ്
Also Read: വ്യാപം കുഭകോണം: സിബിഐ കുറ്റപത്രത്തില്‍ 160 പേര്‍ കൂടി