ETV Bharat / bharat

ആലിപ്പഴ വർഷം: ഭുവനേശ്വർ-ഡൽഹി വിസ്‌താര വിമാനം അടിയന്തരമായി ഇറക്കി - Vistara flight emergency landing - VISTARA FLIGHT EMERGENCY LANDING

ആലിപ്പഴ വർഷത്തിൽ വിമാനത്തിന്‍റെ മുൻവശം ഭാഗികമായി തകർന്നു.

VISTARA FLIGHT EMERGENCY LANDING  HAILSTORM BHUBANESWAR  ആലിപ്പഴ വർഷം  ഭുവനേശ്വർ ഡൽഹി വിമാനം
Vistara flight makes emergency landing due to hailstorm
author img

By ETV Bharat Kerala Team

Published : May 1, 2024, 6:45 PM IST

ഭുവനേശ്വർ : ശക്തമായ ആലിപ്പഴ വർഷത്തെ തുടർന്ന് ഭുവനേശ്വർ-ഡൽഹി വിസ്‌താര വിമാനം ഭുവനേശ്വർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. വിമാനത്തിന്‍റെ മുൻവശം ആലിപ്പഴ വർഷത്തിൽ ഭാഗികമായി തകർന്നു. ഇന്ന് ഭുവനേശ്വർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പറന്നുയർന്ന വിമാനമാണ് ഉടൻ ഇറക്കിയത്.

തുടര്‍ന്ന് വിമാനം റൺവേയിലേക്ക് മടങ്ങി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തിലുള്ള 170 യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള നടപടികള്‍ നടന്നു വരികയാണ്.

ഇന്ന് ഉച്ചയ്ക്ക് 1.45ന് ആണ് വിസ്‌താര വിമാനം ഭുവനേശ്വറിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്ര ആരംഭിച്ചത്. വിമാനം പറന്നുയർന്ന് 10 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ ശക്തമായ ആലിപ്പഴ വര്‍ഷം ഉണ്ടാവുകയായിരുന്നു. വിമാനത്തിന്‍റെ വിൻഡ് ഷീൽഡിന് വിള്ളലുണ്ടായതായാണ് റിപ്പോർട്ട്.

ALSO READ : കടുത്ത വേനലില്‍ തീപിടിത്ത സാധ്യത ; കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് - Heat Wave Fire Precautions

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.