ഹരിയാന: നിയമസഭ തെരഞ്ഞെടുപ്പിൽ ജുലാനയിൽ നിന്ന് മത്സരിക്കുമെന്ന് കോൺഗ്രസ് സ്ഥാനാർഥി വിനേഷ് ഫോഗട്ട്. ജനങ്ങൾ തന്നെ വിജയിപ്പിക്കുമെന്ന് ഉറപ്പുണ്ട്. ഹരിയാനയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിനേഷ് ഫോഗട്ട്.
'ഇവർ ഞങ്ങളെ ഗുസ്‌തിയിൽ വിജയിപ്പിച്ചു. അതുപോലെ ഹരിയാന തെരഞ്ഞെടുപ്പിലും ഞങ്ങളെ വിജയിപ്പിക്കുന്നതായിരിക്കും. ദൈവത്തിനും മനുഷ്യർക്കും അല്ലാതെ ഈ ലോകത്ത് ഒന്നും ചെയ്യാനായി കഴിയില്ല. ജനങ്ങൾ ഇല്ലാതെ ഇപ്പോഴും എനിക്ക് മുന്നോട്ട് പോകാൻ കഴിയില്ല. ജനങ്ങളുടെ പിന്തുണയോട് കൂടി മാത്രമേ എനിക്ക് എന്തെങ്കിലും ചെയ്യുവാനായി കഴിയുകയുളളൂ. അതിനാൽ അവർ എന്നെ പിൻതാങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നേരത്തെ ഗുസ്‌തി പരിശീലകനായ മഹാവീർ സിങ് ഫോഗട്ട്, വിനേഷ് ഫോഗട്ടിൻ്റെ രാഷ്‌ട്രീയ പ്രവേശനത്തിൽ അതീവ ദുഃഖം പ്രകടിപ്പിച്ചിരുന്നു. 2028ലെ ഒളിമ്പിക്‌സിന് ശേഷം അവൾക്ക് ഇതേ തീരുമാനം എടുക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
'പാരിസ് ഒളിമ്പിക്‌സിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ഫൈനലിൽ വിനേഷ് അയോഗ്യയായി. 2028ലെ ഒളിമ്പിക്‌സിൽ അവൾ പങ്കെടുക്കണം എന്നത് എൻ്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നു. സ്വർണ മെഡൽ എൻ്റെ സ്വപ്‌നമായിരുന്നു. എന്നാൽ അവൾക്ക് അത് ലഭിച്ചില്ല. പക്ഷേ ഇന്ത്യയിലെ ജനങ്ങൾ അവൾക്ക് അളവറ്റ സ്‌നേഹം നൽകി. അവർ അവളിൽ നിന്ന് ഒരു സ്വർണം പ്രതീക്ഷിച്ചിരുന്നു. അവൾ എടുത്ത തീരുമാനം എന്നെ വളരെയധികം ദുഃഖത്തിലാഴ്‌ത്തി. പക്ഷേ 2028ലെ ഒളിമ്പിക്‌സിന് ശേഷം അവൾക്ക് ഈ തീരുമാനം എടുക്കാമായിരുന്നു. രാഷ്ട്രീയത്തിൽ ചേരാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുമുളള ഉദ്ദേശം വിനേഷ് ഫോഗട്ടിന് നേരത്തെ ഇല്ലായിരുന്നു'വെന്നും. മഹാവീർ സിങ് ഫോഗട്ട് പറഞ്ഞു.
ഹരിയാന ജുലാനയിലെ പാർട്ടി തെരഞ്ഞെടുപ്പ് ഓഫിസ് വിനേഷ് ഉദ്ഘാടനം ചെയ്‌തു. സെപ്റ്റംബർ 6നാണ് ഒളിമ്പ്യൻ ഗുസ്‌തി താരം വിനേഷ് ഫോഗട്ട് കോൺഗ്രസിൽ ചേർന്നത്. പാരിസ് ഒളിമ്പിക്‌സിൽ നിന്ന് അയോഗ്യയാക്കപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ഗുസ്‌തിയിൽ നിന്നും വിരമിക്കുന്നുവെന്ന പ്രഖ്യാപനം വന്നത്. ഒക്‌ടോബർ 5നാണ് ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ഒക്‌ടോബർ 8ന് നടക്കും.
Also Read: 'എന്‍റെ രാജ്യം എനിക്കൊപ്പമുണ്ട്'; ബ്രിജ് ഭൂഷണതിരെ തുറന്നടിച്ച് വിനേഷ് ഫോഗട്ട്