ഡെറാഡൂൺ (ഉത്തരാഖണ്ഡ്): കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. കോൺഗ്രസ് ഭീകരതയെയും വിഘടനവാദത്തെയും പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ജമ്മു കശ്‌മീരിലെ നിയമസഭ തെരഞ്ഞെടുപ്പിനായി നാഷണൽ കോൺഫറൻസുമായി സഖ്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമാണ് ഇത്തരം നീക്കങ്ങളെന്നും ധാമി പറഞ്ഞു. ഡെറാഡൂണിൽ മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാഷണൽ കോൺഫറൻസ് അതിന്‍റെ പ്രകടനപത്രികയിൽ, മറ്റ് കാര്യങ്ങൾക്കൊപ്പം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ സംവദിക്കണമെന്നും പറയുന്നുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പുള്ള അവരുടെ സഖ്യത്തിനെതിരെ ധാമി പ്രതികരിച്ചു. 'ജമ്മു കശ്‌മീരിൽ ഇനി ഒരു നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നുണ്ട്. ആ തെരഞ്ഞെടുപ്പിനായി കോൺഗ്രസ് പാർട്ടിയും നാഷണൽ കോൺഫറൻസ് പാർട്ടിയും തമ്മിൽ ഒരു സഖ്യമുണ്ടാക്കി. അതിലൂടെ ജമ്മു കശ്‌മീരിലെ ജനങ്ങളെ കോൺഗ്രസ് ഒരു തരത്തിൽ വഞ്ചിക്കുകയാണ്. ഇതിലൂടെ ഭീകരതയെയും വിഘടനവാദത്തെയും പിന്തുണയ്ക്കുകയും സംവരണത്തെ എതിർക്കുകയും ചെയ്യുന്ന കോൺഗ്രസിന്‍റെ യഥാർഥ മുഖം രാജ്യത്തിന് മുന്നിൽ വെളിവാകുകയാണെന്നും ധാമി കൂട്ടിച്ചേർത്തു.
माननीय मुख्यमंत्री श्री @pushkardhami जी ने प्रेस कॉन्फ्रेंस कर कांग्रेस पार्टी और राहुल गांधी से आगामी कश्मीर विधानसभा चुनाव में नेशनल कॉन्फ्रेंस और कांग्रेस के गठबंधन को लेकर सवाल पूछे हैं।
— Office Of Pushkar Singh Dhami (@OfficeofDhami) August 24, 2024
1. नेशनल कॉन्फ्रेंस ने आतंकवाद और जिहाद को पोषित किया है, कांग्रेस के इरादे जनता के…
കശ്‌മീരിലെ യുവാക്കൾക്ക് പകരം പാകിസ്ഥാനുമായി സംസാരിച്ച് വീണ്ടും വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതിനെ കോൺഗ്രസ് പിന്തുണയ്ക്കുന്നുണ്ടോ? എന്ന് ഇന്ന് (ഓഗസ്‌റ്റ് 24) നടത്തിയ വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് ധാമി ചോദിച്ചു. പ്രത്യേക പതാക എന്ന നാഷണൽ കോൺഫറൻസിന്‍റെ വാഗ്‌ദാനത്തെ കോൺഗ്രസ് പിന്തുണയ്ക്കുന്നുണ്ടോ എന്ന് രാഹുൽ ഗാന്ധിയോട് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, കശ്‌മീരിനെ തീവ്രവാദ-വിഘടനവാദ യുഗത്തിലേക്ക് തിരികെ കൊണ്ടുപോകാൻ അവർ ആഗ്രഹിക്കുന്നുണ്ടോ?" എന്നും അദ്ദേഹം ചോദിച്ചു.
ഓഗസ്‌റ്റ് 27 നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്‌മീരിലെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. സെപ്റ്റംബർ 18, 25, ഒക്‌ടോബർ 1 തീയതികളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് ഫലം ഒക്‌ടോബർ 4 ന് പ്രഖ്യാപിക്കും.
ജമ്മു കശ്‌മീർ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി, കോൺഗ്രസും നാഷണൽ കോൺഫറൻസും തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യം പ്രഖ്യാപിക്കുകയും ഭൂരിഭാഗം സീറ്റുകളിലും തങ്ങൾ സമവായത്തിലെത്തിയതായി അറിയിക്കുകയും ചെയ്‌തിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും എൻസിയും സഖ്യത്തിലാണ് മത്സരിച്ചത്. അന്ന് അനന്ത്‌നാഗ്, ശ്രീനഗർ എന്നീ രണ്ട് സീറ്റുകളിൽ നാഷണൽ കോൺഫറൻസ് വിജയിച്ചു. എന്നാൽ കോൺഗ്രസിന് ഒരു സീറ്റും നേടാനായില്ല.
ഇരുപത്തിനാല് നിയമസഭ സീറ്റുകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പാണ് സെപ്റ്റംബർ 18ന് നടക്കുക. പാംപോർ, ട്രാൽ, ഉൽവാമ, രാജ്‌പോറ, സൈനപോറ, ഷോപ്പിയാൻ, ഡിഎച്ച് പോറ, കുൽഗാം, ദേവ്‌സർ, ദൂരു, കൊക്കർനാഗ് (എസ്‌ടി), അനന്ത്‌നാഗ് വെസ്‌റ്റ്, അനന്ത്‌നാഗ്, ശ്രീഗുഫ്‌വാര-ബിജ്‌ബെഹര, ഷാംഗസ്-അനന്ത്നാഗ് ഈസ്‌റ്റ്, പഹൽഗാം, ഇന്ദർവാൾ, കിഷ്ത്വാർ, പാഡർ-നാഗ്സെനി, ഭദർവ, ദോഡ, ദോഡ വെസ്‌റ്റ്, റംബാൻ, ബനിഹാൾ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. ജമ്മു കശ്‌മീരിലെ 90 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. 2014ലാണ് ജമ്മു കശ്‌മീരിൽ അവസാനമായി നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.