ETV Bharat / bharat

ബദരിനാഥില്‍ ടെമ്പോ ട്രാവലര്‍ നദിയിലേക്ക് മറിഞ്ഞ സംഭവം: മരണസംഖ്യ 14 ആയി, 12 പേർ ചികിത്സയിൽ - Alakananda River Accident - ALAKANANDA RIVER ACCIDENT

ഉത്തരാഖണ്ഡില്‍ ടെമ്പോ ട്രാവലര്‍ അളകനന്ദ നദിയിലേക്ക് വീണുണ്ടായ അപകടത്തിൽ മരണസംഖ്യ 14 ആയി ഉയർന്നു.

UTTARAKHAND ALAKANANDA ACCIDENT  TEMPO FELL IN TO ALAKANANDA RIVER  ടെമ്പോ ട്രാവലര്‍ അപകടം  ബദരിനാഥ് വാഹനാപകടം
Uttarakhand tempo traveler accident 14 killed and 12 injured (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 16, 2024, 10:19 AM IST

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബദരിനാഥ് ദേശീയ പാതയിൽ ശനിയാഴ്‌ച (ജൂണ്‍ 15) ടെമ്പോ ട്രാവലർ തെന്നി അളകനന്ദ നദിയിലേക്ക് മറിഞ്ഞ അപകടത്തിൽ മരണസംഖ്യ 14 ആയി ഉയർന്നു. ചോപ്‌തയിലേക്കുള്ള യാത്രാമധ്യേ റൈതോലി ഗ്രാമത്തിന് സമീപം രാവിലെ 11.30 ഓടെയാണ് വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുന്നത്. 26 പേരുമായി പോയ വാഹനം തോട്ടിൽ നിന്ന് 200 മീറ്റർ താഴേക്ക് ഉരുണ്ട് നദിയിലേക്ക് മറിയുകയായിരുന്നു.

10 പേർ സംഭവസ്ഥലത്തുവെച്ചും നാല് പേര്‍ ആശുപത്രികളിൽ ചികിത്സയില്‍ ഇരിക്കെയുമാണ് മരിച്ചത്. മരിച്ചവരിൽ മൂന്ന് പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ടെമ്പോ ട്രാവലറിൻ്റെ ഡ്രൈവർ കരൺ സിങ്ങും മരിച്ചവരിൽ ഉൾപ്പെടുന്നു.

നോയിഡ, മഥുര, ഉത്തർപ്രദേശിലെ ഝാൻസി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഡൽഹി, ഹരിയാന, ഹൽദ്വാനി എന്നിവിടങ്ങളിലെ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരുടെ ശരീരത്തിൻ്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നും എല്ലാവരുടെയും നില ഗുരുതരമാണെന്നും ഡോക്‌ടർ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി ജില്ലാ മജിസ്‌ട്രേറ്റിന് നിർദേശം നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

മുഖ്യമന്ത്രി ധാമി പിന്നീട് ഋഷികേശിലെ എയിംസിൽ എത്തി പരിക്കേറ്റവരുടെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കുകയും അവർക്ക് ആവശ്യമായ ചികിത്സ നൽകാൻ ഡോക്‌ടർമാരോട് ആവശ്യപ്പെടുകയും ചെയ്‌തു. പരിക്കേറ്റവരുടെ കുടുംബങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന സർക്കാരിൻ്റെ എല്ലാ സഹായവും അവർക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇത്തരം അപകടങ്ങൾ ഫലപ്രദമായി നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് 40,000 രൂപയും പരിക്കേറ്റ മറ്റുള്ളവർക്ക് 10,000 രൂപയും സംസ്ഥാന സർക്കാർ നൽകും. പരിക്കേറ്റവർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ (പിഎംഎൻആർഎഫ്) നിന്ന് 50,000 രൂപയും നൽകും. പ്രസിഡൻ്റ് ദ്രൗപതി മുർമു, പ്രധാനമന്ത്രി മോദി, വൈസ് പ്രസിഡൻ്റ് ജഗ്‌ദീപ് ധൻകർ, മറ്റ് നേതാക്കൾ എന്നിവർ അപകടത്തിൽ അനുശോചിച്ചു.

Also Read: രേണുകസ്വാമി കൊലക്കേസ്: ദര്‍ശനും പവിത്രയും അടക്കമുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.