ഫിറോസബാദ്: പങ്കജ് ത്രിപാഠിയുടെ ചലച്ചിത്രം കാഗസിനെ അനുസ്‌മരിപ്പിക്കുന്ന അനുഭവമാണ് ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് സ്വദേശിയായ ഒരു വൃദ്ധന് ഇപ്പോള്‍ നേരിടേണ്ടി വരുന്നത്. പങ്കജ് ത്രിപാഠിയുടെ കാഗസില്‍ ഗ്രാമവാസിയായ ഒരാള്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അദ്ദേഹം മരിച്ചതായി രേഖകളുണ്ടാക്കി അദ്ദേഹത്തിന്‍റെ പേരിലുള്ള വസ്‌തുക്കള്‍ ബന്ധുക്കള്‍ കൈക്കലാക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. നീണ്ട പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ താന്‍ ജീവിച്ചിരുപ്പുണ്ടെന്ന് അധികൃതരെ ബോധ്യപ്പെടുത്തി അദ്ദേഹം തന്‍റെ സ്വത്തുക്കള്‍ തിരികെ പിടിക്കുന്നത് സിനിമയില്‍ കാണാം. ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കാന്‍ അദ്ദേഹം നടത്തുന്ന പോരാട്ടങ്ങളാണ് സിനിമയിലുടനീളം ചിത്രീകരിച്ചിട്ടുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സമാനമായ ഒരു അനുഭവമാണ് ഫിറോസാബാദിലെ ഒരു വൃദ്ധന് നേരിട്ടിരിക്കുന്നത്. താന്‍ ജീവിച്ചിരിക്കുന്നുവെന്ന് ഉദ്യോഗസ്ഥ വൃന്ദത്തോട് അദ്ദേഹം നേരിട്ട് വന്ന് പറയുകയുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് സംബന്ധിച്ച ഒരു പിഴവ് മൂലം അദ്ദേഹത്തിന്‍റെ പേര് റേഷന്‍ കാര്‍ഡില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. അദ്ദേഹം മരിച്ചതായി രേഖപ്പെടുത്തുകയും ചെയ്‌തു. ഫിറോസാബാദ് ജില്ലയിലെ ഷികോഹാബാദ് മേഖലയിലെ ബോജ്‌ഹിയ ലക്ഷ്‌മി നഗര്‍ ഗ്രാമത്തില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്ത് വരുന്നത്.
ലജ്ജാറാം എന്ന വൃദ്ധനാണ് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. റേഷന്‍ വാങ്ങാന്‍ കടയിലെത്തിയപ്പോഴാണ് തന്‍റെ പേര് നീക്കം ചെയ്‌ത വിവരം ഇദ്ദേഹം അറിയുന്നത്. ഔദ്യോഗിക രേഖകളില്‍ അദ്ദേഹം മരിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രാമത്തില്‍ ഭാര്യയ്ക്കൊപ്പം ജീവിക്കുന്ന അദ്ദേഹത്തിന് ഇതോടെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാതായി. റേഷന്‍ വ്യാപാരി രാഹുല്‍ കാര്യങ്ങള്‍ വിശദീകരിക്കുകയും അദ്ദേഹം സപ്ലൈ ഓഫീസില്‍ പോയി കാര്യങ്ങള്‍ ശരിയാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തു. തുടര്‍ന്ന് ഷികോഹാബാദ് താലൂക്കിലെ സപ്ലൈ ഇന്‍സ്‌പെക്‌ടറെ കണ്ട് തന്‍റെ പേര് പുനഃസ്ഥാപിക്കണമെന്നും താന്‍ ജീവിച്ചിരുപ്പുണ്ടെന്ന് ഔദ്യോഗികമായി രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
റേഷന്‍ വിതരണക്കാരന്‍റെ പിഴവോ താലൂക്ക് ജീവനക്കാരുടെ പിഴവോ ആകാം ഇത്തരമൊരു സാഹചര്യം സൃഷ്‌ടിച്ചതെന്നാണ് ലജ്ജാറാം കരുതുന്നത്. അധികാരികളെ ഇക്കാര്യം അറിയിക്കാനായി അദ്ദേഹം സോഷ്യല്‍ മീഡിയയിലും ഒരു വീഡിയോ പോസ്റ്റ് ചെയ്‌തു. തെറ്റ് തിരുത്തി താന്‍ ജീവിച്ചിരുപ്പുണ്ടെന്ന് രേഖപ്പെടുത്തണമെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആവശ്യം.
ഷികോഹാബാദ് എസ്‌ഡിഎം അങ്കിത് വര്‍മ്മയുടെ ശ്രദ്ധയില്‍ വിഷയം എത്തിയിട്ടുണ്ട്. എവിടെയാണ് പിഴവുണ്ടായതെന്ന് മനസിലാക്കാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.