പട്‌ന (ബിഹാർ) : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ജാതി സെൻസസിൽ മുതലക്കണ്ണീരൊഴുക്കുകയാണെന്നും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ മുദ്രാവാക്യം വിളിക്കുകയാണെന്നും കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ്. ജാതി സെൻസസിൽ രാഹുൽ ഗാന്ധിക്ക് വലിയ ആശങ്കയുണ്ടെന്ന് രാജീവ് രഞ്ജൻ സിങ് പറഞ്ഞു.
നിതീഷ് കുമാർ ഇന്ത്യ സഖ്യത്തിൽ ആയിരുന്ന സമയത്ത് ബിഹാറിൽ സെൻസസ് നടത്തിയപ്പോൾ ജാതി സെൻസസ് സംബന്ധിച്ച പ്രമേയം പാസാക്കണമെന്ന് ഇന്ത്യ സഖ്യത്തിൽ യോഗം ചേർന്ന വേളയില്‍ തങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മമത ബാനർജിയുടെ സമ്മർദത്തിന് വഴങ്ങി ആ പ്രമേയം പാസാക്കിയില്ല. ഇപ്പോൾ രാഹുൽ ഗാന്ധി മുതലക്കണ്ണീർ ഒഴുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജാതി സെൻസസ് പൂർത്തിയായപ്പോൾ, രാഹുൽ ഗാന്ധി എന്നെങ്കിലും അതിനെ അഭിനന്ദിച്ചിട്ടുണ്ടോയെന്ന് രാജീവ് രഞ്ജൻ സിങ് ചോദിച്ചു. പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനുള്ള മുദ്രാവാക്യം മാത്രമാണ് രാഹുൽ പറയുന്നത്.
ആവശ്യമായ കഴിവുകൾ ഉണ്ടായിട്ടും ജനസംഖ്യയുടെ 90 ശതമാനം ഒഴിവാക്കപ്പെടുന്നതിനാലാണ് ഇന്ത്യ സഖ്യം ജാതി സെൻസസ് ആവശ്യപ്പെടുന്നതെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ 90 ശതമാനം ആളുകളും ഈ സംവിധാനത്തിൻ്റെ ഭാഗമല്ലെന്നും അവർക്ക് ആവശ്യമായ വൈദഗ്ധ്യവും കഴിവും ഉണ്ടെങ്കിലും സംവിധാനവുമായി ബന്ധമില്ല. അതുകൊണ്ടാണ് തങ്ങൾ ജാതി സെൻസസ് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
2025 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഏകീകൃത പെൻഷൻ പദ്ധതി (യുപിഎസ്) പദ്ധതി വളരെ മികച്ചതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: മിസ് ഇന്ത്യ പട്ടം നേടിയവരില്‍ ദലിതരെയോ ആദിവാസികളെയോ കണ്ടിട്ടില്ല: രാഹുല്‍ ഗാന്ധി