ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്തിന് ഭീഷണി സന്ദേശം. 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടാണ് ഇന്നലെ വൈകുന്നേരം മന്ത്രിയുടെ മൊബൈൽ ഫോണിലേക്ക് സന്ദേശം എത്തിയത്. സംഭവം ഡൽഹി പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
മൂന്ന് ദിവസത്തിനകം പണം നൽകിയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നായിരുന്നു റാഞ്ചി എംപി കൂടിയായ സഞ്ജയ് സേത്തിന് ലഭിച്ച ഭീഷണി. സന്ദേശം അയയ്‌ക്കാൻ ഉപയോഗിച്ച മൊബൈൽ നമ്പർ ജാർഖണ്ഡിലെ റാഞ്ചിയിലെ കാങ്കെ എന്ന സ്ഥലത്താണെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംഭവത്തില്‍ ജാർഖണ്ഡ് ഡയറക്‌ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) അനുരാഗ് ഗുപ്‌തയ്ക്ക് ഔപചാരികമായി പരാതി നൽകിയതായി മന്ത്രി വ്യക്തമാക്കി. സംഭവം ഇന്നലെ തന്നെ ഡല്‍ഹി പൊലീസിനെ അറിയിച്ചതായും ഡിസിപിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും വിഷയം സമഗ്രമായി അന്വേഷിക്കുന്നുണ്ടെന്നും സഞ്‌ജയ് സേത്ത് പറഞ്ഞു.
'ഈ വിഷയം റിപ്പോർട്ട് ചെയ്യുക എന്നത് മാത്രമാണ് തന്‍റെ ഉത്തരവാദിത്തം. അത് ചെയ്‌തു. ബാക്കി കാര്യങ്ങള്‍ മുറപോലെ നടക്കും. എനിക്ക് എന്‍റെ ജോലികള്‍ തുടരേണ്ടതുണ്ട്. പതിവുപോലെ അത് തുടരുകയും ചെയ്യുമെ'ന്ന് മന്ത്രി പറഞ്ഞു.
Also Read: മസ്‌ജിദ് പൊളിക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ പ്രതിഷേധം; യുപിയില്‍ സംഘര്‍ഷാവസ്ഥ