ETV Bharat / bharat

ഫ്രാന്‍സിലെ ലൂവ്രെയെക്കാള്‍ വലിയ മ്യൂസിയം ഇന്ത്യയില്‍: പ്രഖ്യാപനവുമായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് - minister Shekhawat about tourism - MINISTER SHEKHAWAT ABOUT TOURISM

2025 ഓടെ രാഷ്ട്രപതി ഭവൻ്റെ നോർത്ത് ആൻഡ് സൗത്ത് ബ്ലോക്ക് ഒരു മ്യൂസിയമാക്കി മാറ്റുമെന്ന് കേന്ദ്ര സാംസ്‌കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. ടൂറിസത്തിന്‍റെ സാധ്യതകൾ പരിശോധിച്ച് പ്രവർത്തിക്കാൻ ജില്ല ഭരണകൂടങ്ങളോട് പറഞ്ഞതായും മന്ത്രി അറിയിച്ചു.

MINISTER GAJENDRA SINGH SHEKHAWAT  SHEKHAWAT ABOUT TOURISM SECTOR  TOURISM SECTOR IN INDIA  മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്
Minister Gajendra Singh Shekhawat (ETVBharat)
author img

By ANI

Published : Jul 1, 2024, 3:24 PM IST

ജോദ്‌പൂർ (രാജസ്ഥാൻ) : സെൻട്രൽ വിസ്‌ത പദ്ധതിയുടെ ഭാഗമായി 2025 ഓടെ രാഷ്‌ട്രപതി ഭവന്‍റെ നോർത്ത്, സൗത്ത് ബ്ലോക്കുകൾ മ്യൂസിയമാക്കി മാറ്റുമെന്ന് കേന്ദ്ര സാംസ്‌കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. ഫ്രാൻസിലെ ലൂവ്രെ മ്യൂസിയത്തിന്‍റെ ഇരട്ടിയോളം വലിപ്പമുള്ളതായിരിക്കും ഈ മ്യൂസിയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത ശേഷം ഇന്ത്യയിലെ ടൂറിസം മേഖലയെക്കുറിച്ച് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

'ടൂറിസത്തിന്‍റെ നിർവചനം മാറുകയാണ്. ആഴത്തിലുള്ളതും അനുഭവപരവുമായ ടൂറിസത്തിന്‍റെ സാധ്യതകൾ പരിശോധിച്ച് പ്രവർത്തിക്കാൻ വിവിധ ജില്ല ഭരണകൂടങ്ങളോട് ഞാൻ ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യയിൽ മികച്ച ടൂറിസം സാധ്യതകളുണ്ട്' എന്നും മന്ത്രി വ്യക്തമാക്കി.

195 രാജ്യങ്ങൾ ഒപ്പിട്ട യുനെസ്‌കോയുടെ ലോക പൈതൃക സമിതിയുടെ ഭാഗമാണ് ഇന്ത്യ. യുനെസ്‌കോയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇതുവരെ നാല് തവണ ഇന്ത്യ അംഗമായിട്ടുണ്ട്. എന്നാൽ ഇന്ത്യയ്ക്ക് ആദ്യമായി ലോക പൈതൃക സമിതിയുടെ പ്രസിഡൻസി ലഭിച്ചു. മാത്രമല്ല ലോക പൈതൃക സമിതിയുടെ യോഗം അടുത്ത മാസം ആദ്യമായി രാജ്യത്ത് നടക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

'2025 ഓടെ സെൻട്രൽ വിസ്‌ത പദ്ധതിയുടെ ഭാഗമായി, രാഷ്ട്രപതി ഭവൻ്റെ നോർത്ത് ആൻഡ് സൗത്ത് ബ്ലോക്ക് ഒരു മ്യൂസിയമാക്കി മാറ്റും, ഫ്രാൻസിലെ ലൂവ്രെയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയമായി അത് മാറും. പ്രധാനമന്ത്രി - രാഷ്ട്രപതി തലത്തിൽ കരാറുകളിൽ ഒപ്പുവച്ചു,' - ഗജേന്ദ്ര സിങ് ഷെഖാവത്ത് പറഞ്ഞു.

Also Read: 'ജയ് ഹിന്ദ്, ജയ് സംവിധാൻ': ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് രാഹുല്‍ ഗാന്ധി, എംപിയായി സത്യപ്രതിജ്ഞ ചെയ്‌തു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.