ന്യൂഡൽഹി : ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്‍റെ പേരുമാറ്റി കേന്ദ്ര സർക്കാർ. ശ്രീ വിജയപുരം എന്നാണ് പുതിയ പേര്. കൊളോണിയൽ മുദ്രകളിൽനിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനായുള്ള പേരുമാറ്റങ്ങളുടെ ഭാഗമായാണിതും.
ഈസ്റ്റ് ഇന്ത്യ കമ്പനി നേവി ഓഫിസർ ക്യാപ്റ്റൻ ആർച്ചിബാൾഡ് ബ്ലെയറിനോടുള്ള ആദരസൂചകമായാണ് ആൻഡമാൻ തലസ്ഥാനനഗരത്തിന് പോർട്ട് ബ്ലെയർ എന്ന് പേരുനൽകിയിരുന്നത്. പേരുമാറ്റാനുള്ള തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് എക്‌സിൽ പ്രഖ്യാപിച്ചത്. നേരത്തെയുള്ള പേര് കൊളോണിയൽ പാരമ്പര്യത്തിൽ നിന്നുണ്ടായതാണെന്നും ശ്രീ വിജയപുരം എന്ന പേര് സ്വാതന്ത്ര്യ സമരത്തിൽ നാം നേടിയ വിജയത്തിന്‍റെ സൂചകമാണെന്നും അതിൽ ആൻഡമാൻ ദ്വീപുകൾക്ക് നിർണായക പങ്കുണ്ടെന്നും അമിത് ഷാ പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
देश को गुलामी के सभी प्रतीकों से मुक्ति दिलाने के प्रधानमंत्री श्री @narendramodi जी के संकल्प से प्रेरित होकर आज गृह मंत्रालय ने पोर्ट ब्लेयर का नाम ‘श्री विजयपुरम’ करने का निर्णय लिया है।
— Amit Shah (@AmitShah) September 13, 2024
‘श्री विजयपुरम’ नाम हमारे स्वाधीनता के संघर्ष और इसमें अंडमान और निकोबार के योगदान को…
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ സമാനതകളില്ലാത്ത സ്ഥാനമാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കുള്ളത്. ചോള സാമ്രാജ്യത്തിന്‍റെ നാവിക ആസ്ഥാനമായിരുന്നു ദ്വീപ് മേഖല. ഇന്ന് രാജ്യത്തിന്‍റെ തന്ത്രപ്രധാന, വികസന ലക്ഷ്യങ്ങളുടെ സുപ്രധാന കേന്ദ്രമാണിത്. നേതാജി സുഭാഷ് ചന്ദ്രബോസ് ആദ്യമായി ത്രിവർണ പതാക ഉയർത്തിയത് ഇവിടെയാണ്. സ്വാതന്ത്ര്യത്തിനായി പോരാടിയ വീർ സവർക്കർ ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമര സേനാനികളെ പാർപ്പിച്ചിരുന്ന സെല്ലുലാർ ജയിലും ഇവിടെയാണെന്നും അമിത് ഷാ എക്‌സിൽ പറഞ്ഞു.
Also Read: അഹമ്മദ്‌നഗർ ഇനി അഹില്യ നഗർ; പേരുമാറ്റത്തിന് അംഗീകാരം നല്‍കി മഹാരാഷ്‌ട്ര സര്‍ക്കാര്‍