ETV Bharat / bharat

ഇന്ത്യ ആത്മീയ ടൂറിസത്തിന്‍റെ കേന്ദ്രമാകും; ബജറ്റ് പ്രഖ്യാപനവമായി ധനമന്ത്രി - nirmala sitharaman budget

മാലിദ്വീപുമായി അസ്വാരസ്യങ്ങൾ നിലനില്‍ക്കെ ലക്ഷദ്വീപിലെ ടൂറിസം സാധ്യത വളര്‍ത്താൻ ബജറ്റില്‍ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ.

Budget 2024 Live  കേന്ദ്ര ബജറ്റ് 2024  ബജറ്റ് 2024  നിർമല സീതാരാമൻ  parliament budget session 2024  nirmala sitharaman budget
Finance Minister Nirmala Sitharamans Union budget 2024
author img

By ETV Bharat Kerala Team

Published : Feb 1, 2024, 1:44 PM IST

Updated : Feb 1, 2024, 5:01 PM IST

ഇന്ത്യ ആത്മീയ ടൂറിസത്തിന്‍റെ കേന്ദ്രമാകും

ഡല്‍ഹി: രാജ്യത്തെ വിനോദസഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രണ്ടാം മോദി സർക്കാരിന്‍റെ അവസാന പാർലമെന്‍റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരിപ്പിച്ചുകൊണ്ടാണ് ധനമന്ത്രിയുടെ പ്രഖ്യാപനം (Tourism).

ഇന്ത്യയിലെ യുവാക്കള്‍ മാത്രമല്ല മധ്യവര്‍ഗ ജനതയും യാത്രകളെ ഇഷ്‌ടപ്പെടുന്നുണ്ട്. അതിനാല്‍ തന്നെ ആത്മീയ ടൂറിസത്തിന് ഊന്നൽ നൽകുമെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. ഇന്ത്യ ആത്മീയ ടൂറിസത്തിന്‍റെ കേന്ദ്രമായി മാറും. ഈ രംഗത്ത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും ബജറ്റിൽ മന്ത്രി പ്രഖ്യാപിച്ചു. ആത്മീയ വിനോദസഞ്ചാരത്തിന് ഉൾപ്പെടെ പ്രാദേശിക സംരംഭകത്വത്തിന് വലിയ അവസരങ്ങളുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ഐതിഹാസിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമഗ്ര വികസനം ഏറ്റെടുക്കാനും, അവയെ ആഗോളതലത്തിലെത്തിക്കാനും സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. സൗകര്യങ്ങളുടെയും, സേവനങ്ങളുടെയും ഗുണനിലവാരം അടിസ്ഥാനമാക്കി വിനോദസഞ്ചാരങ്ങള്‍ക്ക് കേന്ദ്രങ്ങളുടെ റേറ്റിംഗ് ഏര്‍പ്പെടുത്തും. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി ദീർഘകാല പലിശ രഹിത വായ്‌പകൾ സംസ്ഥാനങ്ങൾക്ക് നൽകും (Finance Minister Nirmala Sitharamans Union budget 2024).

ലക്ഷദ്വീപിലെ ടൂറിസം മേഖല നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണും. ലക്ഷദ്വീപിലെ ടൂറിസം സാധ്യത വളര്‍ത്തും. ഇതുവഴി ധാരാളം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനാകുമെന്നും മന്ത്രി. വരും വര്‍ഷങ്ങളില്‍ ലക്ഷദ്വീപ് പ്രധാന ടൂറിസം കേന്ദ്രമായി മാറും.

കടൽ - വിമാന മാർഗങ്ങളിലൂടെയാണ് ലക്ഷദ്വീപിലേക്ക് സഞ്ചാരികളെത്തുന്നത്. അതിനാൽ തുറമുഖമേഖലയിലെ വികസനത്തിന് കേന്ദ്രസർക്കാർ ഊന്നൽ നൽകും. ടൂറിസം മേഖലയിൽ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും. അടുത്ത അഞ്ച് വര്‍ഷം വികസിത കാലത്തിന്‍റെ സുവര്‍ണ കാലമാണെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

ലക്ഷദ്വീപ് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി സഞ്ചാരികളെ ലക്ഷദ്വീപിലേക്ക് ക്ഷണിച്ചിരുന്നു. ലക്ഷദ്വീപിലെ ബീച്ചിൽ നിന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ പോസ്റ്റ് ചെയ്‌തതിന് ശേഷം രാജ്യത്തെയും പ്രധാനമന്ത്രിയെയും അധിക്ഷേപിച്ച് മാലദ്വീപ് മന്ത്രിമാർ രംഗത്തെത്തി. പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശവും അവര്‍ നടത്തി.

മോദി കോമാളിയാണെന്നും, ഇസ്രായേലിന്‍റെ കയ്യിലെ പാവയാണെന്നും, ഇന്ത്യയിലെ സ്ഥലങ്ങൾക്ക് വൃത്തിയില്ലെന്നുമുൾപ്പെടെയുള്ള അധിക്ഷേപങ്ങളായിരുന്നു മാലി മന്ത്രിമാർ നടത്തിയത്. ഇതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിലടക്കം സംഭവം വന്‍ വിവാദങ്ങള്‍ക്ക് കാരണമായി. തല്‍ഫലമായി നിരവധി ഇന്ത്യക്കാരും, സഞ്ചാരികളും മാലിദ്വീപ് സന്ദർശിക്കാനുള്ള അവരുടെ പദ്ധതികൾ റദ്ദാക്കി. പിന്നാലെ ടൂറിസം മേഖലയിലുൾപ്പെടെ വലിയ തിരിച്ചടിയാണ് മാലദ്വീപ് നേരിട്ടത്.

Last Updated : Feb 1, 2024, 5:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.