ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല നടത്തുന്നത് പോലെ പിഎച്ച്ഡി പ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷ നടത്താന്‍ ആലോചനയില്ലെന്ന് ഡല്‍ഹി സര്‍വകലാശാല വൈസ്‌ചാന്‍സലര്‍ യോഗേഷ് സിങ്. യൂണിവേഴ്‌സിറ്റ് ഗ്രാന്‍റ്സ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി തങ്ങള്‍ കാക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയതോടെയാണ് പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം ഉടലെടുത്തിരിക്കുന്നത്. നെറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി സര്‍വകലാശാലയില്‍ പിഎച്ച്ഡി പ്രവേശനം നടത്തുന്നത്. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന യുജിസി നെറ്റ് പരീക്ഷയാണ് കോളജ് അധ്യാപക യോഗ്യത നിര്‍ണയിക്കുന്നതും പിഎച്ച്ഡി പ്രവേശനം നിശ്ചയിക്കുന്നതും. എന്‍ടിഎയില്‍ നിന്ന് യാതൊരു നിര്‍ദേശവും കിട്ടിയിട്ടില്ലെന്നും ഡല്‍ഹി സര്‍വകലാശാല വ്യക്തമാക്കി.
പിഎച്ച്ഡി അക്കാഡമിക് വര്‍ഷം ആരംഭിക്കുന്നത് ഒരുമാസം വൈകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സര്‍വകലാശാല വ്യക്തമാക്കി. എന്‍ടിഎ നടത്തിയ യുജിസി പരീക്ഷയിലെ വിവാദത്തിന്‍റെ അടിസ്ഥാനത്തില്‍ സ്വന്തം നിലയില്‍ പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തുന്നുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു വൈസ്‌ചാന്‍സലര്‍.
കഴിഞ്ഞ മാസം 19നാണ് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷയുടെ വിശ്വാസ്യതയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ച് കൊണ്ടാണ് പരീക്ഷ റദ്ദാക്കിയത്.
ഇതിനിടെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല യുജിസി നെറ്റ് പരീക്ഷ ഒഴിവാക്കി സ്വന്തം നിലയില്‍ പിഎച്ച്ഡി പ്രവേശന പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കുന്നുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ അടിസ്ഥാനത്തില്‍ ഇക്കുറി പക്ഷേ നെറ്റ് പരീക്ഷയുടെ സ്കോര്‍ പരിഗണിച്ച് പ്രവേശനം നല്‍കാനായിരുന്നു സര്‍വകലാശാലയുടെ തീരുമാനം.
2024 മാര്‍ച്ച് 27ലെ യുജിസി വിജ്ഞാപനത്തില്‍ 2024-25ലെ പിഎച്ച്ഡി പ്രവേശനത്തിനായി രാജ്യത്തെ എല്ലാ സര്‍വകലാശാലകളും ഉന്നത പഠന കേന്ദ്രങ്ങളും നെറ്റ് സ്കോര്‍ പരിഗണിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
2018 മുതല്‍ എന്‍ടിഎ നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്‌ഠിത യുജിസി നെറ്റിലൂടെയാണ് കോളജുകളിലെയും സര്‍വകലാശാലകളിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ഷിപ്പിനും യോഗ്യത ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും നിര്‍ണയിക്കുന്നത്. ഒന്നും രണ്ടും പേപ്പറുകളിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് ജെആര്‍എഫ് നല്‍കുന്നത്.
Also Read: യുജിസി നെറ്റ്: പുതുക്കിയ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു