ETV Bharat / bharat

'ബിജെപി ശ്രമം വിഭജനവും വർഗീയതയും നടപ്പാക്കാന്‍' ; തമിഴ്‌നാട് ഒറ്റക്കെട്ടായി പരാജയപ്പെടുത്തുമെന്ന് ഉദയനിധി സ്റ്റാലിന്‍

author img

By ETV Bharat Kerala Team

Published : Feb 18, 2024, 3:09 PM IST

ലോക്‌സഭ തെരഞ്ഞെടുപ്പിന് ഡിഎംകെ സജ്ജമാണ്. സീറ്റ് ചർച്ചയ്ക്ക് വേണ്ടിയുള്ള കമ്മിറ്റി, ഇലക്ഷൻ മാനിഫെസ്റ്റോ ഡ്രാഫ്റ്റ് കമ്മിറ്റി, ഇലക്ഷൻ കോർഡിനേഷൻ കമ്മിറ്റി എന്നിവ രൂപീകരിച്ചിട്ടുണ്ട്. 40 പാർലമെന്‍റ് മണ്ഡലങ്ങളിലെയും പാർട്ടി ഭാരവാഹികൾ, മന്ത്രിമാർ, എംഎൽഎമാർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരുമായി ഡിഎംകെ നേതൃത്വം പ്രത്യേകം ചർച്ച നടത്തി.

DMK Government  Udhayanidhi Stalin  2024 Lok sabha election tamilnadu  ഉദയനിധി സ്റ്റാലിന്‍  ലോക്‌സഭാ തെരഞ്ഞെടുപ്പ് തമിഴ്‌നാട്
UdhayaNidhi Stalin

ചെന്നൈ : ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡിഎംകെയുടെ പ്രചാരണങ്ങളിലെ മുഖ്യ പ്രാസംഗികനാണ് മന്ത്രിയും പാര്‍ട്ടിയുടെ യൂത്ത് വിംഗ് സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിന്‍(Udhayanidhi Stalin). തന്‍റെ തീപ്പൊരി പ്രസംഗങ്ങളുമായി പ്രചാരണ രംഗത്ത് സജീവമാണ് അദ്ദേഹം. ഫെബുവരി 16ന് ആരംഭിച്ച ത്രിദിന ലോക്‌സഭ പ്രചാരണ യജ്ഞത്തിന്‍റെ ഭാഗമായി ശനിയാഴ്ച സംസ്ഥാനത്തെ പന്ത്രണ്ട് കേന്ദ്രങ്ങളിൽ ഡിഎംകെ പൊതുയോഗങ്ങൾ സംഘടിപ്പിച്ചിരുന്നു.

'അവകാശങ്ങൾ വീണ്ടെടുക്കാൻ സ്റ്റാലിന്‍റെ ശബ്ദം' എന്ന പേരിലായിരുന്നു ക്യാമ്പയിന്‍(Stalin’s voice to recover the rights). 'ഫാസിസം തുലയട്ടെ ; ഇന്ത്യ വിജയിക്കട്ടെ' എന്നതാണ് ക്യാമ്പയിനിന്‍റെ ആപ്‌തവാക്യം(Down with fascism; victory for INDIA). വിഭജനത്തിലും വർഗീയതയിലും അധിഷ്‌ഠിതമായ രാഷ്ട്രീയം നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് രാമനാഥപുരത്ത് സംസാരിക്കവെ ഉദയനിധി പറഞ്ഞു. തമിഴ്‌നാട് അതിനെ പൂര്‍ണമായും പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്‌സഭ പ്രചാരണ പരിപാടിയിലെ ഉദയനിധി സ്റ്റാലിന്‍റെ ആദ്യ യോഗമായിരുന്നു രാമനാഥപുരത്തേത്.

രാമനാഥപുരം മതസൗഹാർദത്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ഡിഎംകെ ജില്ല സെക്രട്ടറി കാതർ ബാച്ച മുത്തുരാമലിംഗത്തിന്‍റെ പേരെടുത്തുപറഞ്ഞുകൊണ്ട് ഉദയനിധി പറഞ്ഞു. നീറ്റ് പരീക്ഷയില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്ന ആവശ്യത്തില്‍ പോരാട്ടം തുടരാൻ ഡിഎംകെ പ്രതിജ്ഞാബദ്ധമാണ്. തന്‍റെ കാലയളവില്‍ നീറ്റിനെ സംസ്ഥാനത്ത് നിന്ന് അകറ്റി നിര്‍ത്തിയതില്‍ ജയലളിതയെയും ഉദയനിധി പ്രശംസിച്ചു. ജയലളിതയുടെ മരണ ശേഷം മാത്രമാണ് കേന്ദ്രത്തിൽ നിന്നുള്ള സമ്മർദ്ദത്തിന് വഴങ്ങി, എഐഎഡിഎംകെ സർക്കാർ പരീക്ഷയ്ക്ക് രഹസ്യമായി അനുമതി നൽകിയത്.

ഡിഎംകെ സർക്കാർ ദുരിതബാധിതരായ കുടുംബങ്ങൾക്ക് 6,000 രൂപ വീതം നൽകിയപ്പോൾ കേന്ദ്ര സർക്കാർ ഒരു പൈസ പോലും നല്‍കിയില്ല. സംസ്ഥാനം നികുതി അടയ്ക്കു‌ന്ന ഓരോ രൂപയ്ക്കും 28 പൈസ മാത്രമാണ് കേന്ദ്ര സർക്കാർ നൽകുന്നത്. ഡിഎംകെ സർക്കാര്‍ സംസ്ഥാനത്ത് കൈവരിച്ച നേട്ടങ്ങളും ഉദയനിധി എണ്ണിപ്പറഞ്ഞു.

'സ്ത്രീകൾക്ക് ടൗൺ ബസുകളിൽ യാത്ര സൗജന്യമാക്കിയ ബില്ലിലാണ് നമ്മുടെ മുഖ്യമന്ത്രി അധികാരമേറ്റ് ആദ്യം ഒപ്പുവച്ചത്. 17 ലക്ഷം കുട്ടികൾക്കാണ് സർക്കാർ സ്‌കൂളുകളിലെ സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. 'പുതുമൈപ്പൻ തിട്ടം' സ്‌ത്രീ ശാക്തീകരണത്തിനും അവകാശങ്ങൾക്കും വേണ്ടി പ്രതിമാസം 1000 രൂപ നൽകുന്നു. നിങ്ങൾ ഈ പദ്ധതികളൊക്കെയും മനസ്സിൽ സൂക്ഷിക്കണമെന്നും ഉദയനിധി പാർട്ടി കേഡറുകളോട് നിർദേശിച്ചു.

സംസ്ഥാനത്തുടനീളമുള്ള പതിനൊന്ന് വേദികളിലാണ് ആദ്യദിനം ഡിഎംകെയുടെ പൊതുയോഗങ്ങൾ നടന്നത്. കനിമൊഴി കരുണാനിധി, മന്ത്രിമാരായ എം.സുബ്രഹ്മണ്യൻ, എസ്.എസ്.ശിവശങ്കർ, അൻബിൽ മഹേഷ് പൊയ്യമൊഴി, ഓർഗനൈസേഷണല്‍ സെക്രട്ടറി ആർ.എസ്.ഭാരതി, തമിഴച്ചി തങ്കപാണ്ഡ്യൻ എം.പി, സർക്കാർ ചീഫ് വിപ്പ് ഗോവി.ചെഴിയൻ, പൊൻ.മുത്തുരാമലിംഗം, പ്രൊഫ.സബാപതി മോഹൻ, ഡിണ്ടിഗൽ ഐ. ലിയോണി എന്നിവര്‍ ആദ്യ ദിവസം യോഗത്തില്‍ സംസാരിച്ചു.

രണ്ടാം ദിവസമായ ശനിയാഴ്‌ച സംസ്ഥാനത്തെ 12 വേദികളിലായി നടന്ന പൊതുയോഗങ്ങളില്‍ പാർട്ടി ജനറൽ സെക്രട്ടറിയും മന്ത്രിയുമായ ദുരൈ മുരുകൻ, ട്രഷറർ ടി.ആർ.ബാലു, മന്ത്രിയും യുവജന വിഭാഗം സെക്രട്ടറിയുമായ ഉദയനിധി സ്റ്റാലിൻ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറിമാരായ കനിമൊഴി, കെ.പൊൻമുടി, എ.രാജ, മന്ത്രിമാരായ കെ.എൻ.നെഹ്‌റു, ഇ.വി.വേലു, എം.സുബ്രഹ്മണ്യൻ, അൻബിൽ മഹേഷ് പൊയ്യമൊഴി തുടങ്ങിയവർ സംസാരിച്ചു.

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു. സീറ്റ് ചർച്ചയ്ക്ക് വേണ്ടിയുള്ള കമ്മിറ്റി, ഇലക്ഷൻ മാനിഫെസ്റ്റോ ഡ്രാഫ്റ്റ് കമ്മിറ്റി, ഇലക്ഷൻ കോർഡിനേഷൻ കമ്മിറ്റി എന്നിവ പാര്‍ട്ടി രൂപീകരിച്ചിട്ടുണ്ട്. 40 പാർലമെന്‍റ് മണ്ഡലങ്ങളിലെയും പാർട്ടി ഭാരവാഹികൾ, മന്ത്രിമാർ, എംഎൽഎമാർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരുമായി ഡിഎംകെ നേതൃത്വം പ്രത്യേക ചർച്ചകള്‍ നടത്തുകയും ചെയ്‌തു.

ജനപ്രതിനിധികൾ, സന്നദ്ധപ്രവർത്തകർ, വ്യവസായികൾ, കർഷകർ, നെയ്ത്തുകാർ, മത്സ്യത്തൊഴിലാളികൾ, യുവാക്കൾ, സ്‌ത്രീകൾ, വിദ്യാർത്ഥികൾ തുടങ്ങി വിവിധ വിഭാഗങ്ങളുമായി മാനിഫെസ്റ്റോ കമ്മിറ്റി ചര്‍ച്ച നടത്തുകയും അതനുസരിച്ച് പ്രകടന പത്രിക തയ്യാറാക്കുകയും ചെയ്യും. ഇന്ത്യയിൽ ജനാധിപത്യവും ഭരണഘടനയും നിലനിൽക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കും വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ക്യാമ്പയിനിന്‍റെ ആദ്യ രണ്ട് ദിവസങ്ങളിൽ ആയിരക്കണക്കിനാളുകളാണ് 33 വേദികളിലായി പങ്കെടുത്തത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.