ശ്രീനഗര്‍: തീവ്രവാദികളുടെ ആക്രമണത്തില്‍ സിആര്‍പിഎഫ് ഇൻസ്‌പക്ടര്‍ കൊല്ലപ്പെട്ട ജമ്മു കശ്‌മീര്‍ ഉധംപുര്‍ ജില്ലയിലെ ബസന്ത്ഗഢിലെ ദുഡു മേഖലയിൽ സൈന്യത്തിന്‍റെ തെരച്ചില്‍ തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് മേഖലയില്‍ സൈന്യത്തിന്‍റെ തെരച്ചില്‍. ഇന്നലെ (ഓഗസ്റ്റ് 19) പുലര്‍ച്ചെ പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് ജമ്മു കശ്‌മീര്‍ പൊലീസ്, സിആര്‍പിഎഫ് സംയുക്ത സംഘത്തിന് നേരെ ആക്രമണമുണ്ടായത്.
ഏറ്റുമുട്ടലില്‍ 187 സിആര്‍പിഎഫ് ബറ്റാലിയൻ ഇൻസ്‌പെക്‌ടര്‍ കുൽദീപ് കുമാർ പരിക്കേല്‍ക്കുകയും തുടര്‍ന്ന് അദ്ദേഹം മരിക്കുകയുമായിരുന്നു. നാല് പേരോളം അടങ്ങിയ സംഘമാണ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തില്‍ ഭീകരവാദികള്‍ക്കായുള്ള തെരച്ചിലിനായി കൂടുതല്‍ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. പാരാ കമാൻഡോകളും മേഖലയില്‍ തെരച്ചിലിനായുണ്ട്.
Read More : പട്രോളിങ് പാര്‍ട്ടിക്ക് നേരെ വെടിയുതിര്‍ത്ത് ഭീകരര്‍; സിആർപിഎഫ് ഇൻസ്പെക്‌ടര്‍ക്ക് വീരമൃത്യു