ജമ്മു കശ്‌മീർ: അനന്ത്നാഗ് ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഇന്ത്യൻ സൈനികർക്ക് വീരമൃത്യൂ. അഹ്‌ലാന്‍ ഗഡോളില്‍ ശനിയാഴ്‌ച (ഓഗസ്‌റ്റ് 10) ഉച്ചയ്ക്ക് ശേഷമായിരുന്നു ഏറ്റുമുട്ടൽ. സംഭവ സ്ഥലത്ത് ഇപ്പോഴും ഓപ്പറേഷൻ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അനന്ത്നാഗിലെ കോക്കർനാഗ് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. 'രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ സൈന്യവും ജമ്മു കശ്‌മീർ പൊലീസും സിആർപിഎഫും കോക്കർനാഗിലെ ജനറൽ ഏരിയയിൽ സംയുക്ത ഓപ്പറേഷൻ ആരംഭിച്ചിരുന്നു. കോക്കര്‍നാഗ് സബ് ഡിവിഷനിലെ വനമേഖലയിലാണ് ഭീകരവാദികള്‍ സെനികര്‍ക്കു നേരെ വെടിയുതിര്‍ത്തത്.
ഭീകരവാദികള്‍ വിദേശരാജ്യത്ത് നിന്നുള്ളവരാണ് എന്നാണ് പ്രാഥമിക നിഗമനം. ഇവരെ കണ്ടെത്താനുള്ള നടപടിയില്‍ സൈന്യത്തിന്‍റെ സ്‌പെഷല്‍ ഫോഴ്‌സും പാരാട്രൂപ്പേഴ്‌സും പങ്കാളികളാകുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. അതേസമയം അനന്ത്‌നാഗ് ജില്ലയിലെ അഹ്‌ലൻ ഗഗർമണ്ഡു മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ കഴിഞ്ഞ ദിവസം മറ്റൊരു ഏറ്റുമുട്ടൽ നടന്നതായി പൊലീസ് അറിയിച്ചു.
അതേസമയം കഴിഞ്ഞ ഒരു കൊല്ലത്തിനിടെ കോക്കര്‍നാഗില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണ് ഇന്നത്തേത്. 2023 സെപ്റ്റംബറില്‍ ഭീകരവാദികളുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു കമാന്‍ഡിങ് ഓഫീസര്‍, ഒരു മേജര്‍, ഒരു ഡിഎസ്‌പി ഉള്‍പ്പെടെയുള്ളവര്‍ വീരമൃത്യൂ വരിച്ചിരുന്നു.
Also Read: നുഴഞ്ഞുകയറ്റ ശ്രമം; നിയന്ത്രണ രേഖയിലെ സുരക്ഷ ശക്തമാക്കി സൈന്യം