ബെംഗളൂരു: കര്‍ണാടകയില്‍ പട്ടാപ്പകല്‍ രണ്ട് പേര്‍ വെടിയേറ്റ് മരിച്ചു. ഹൊയ്‌സാല നഗറിലാണ് സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകത്തിന് പിന്നാലെ അക്രമികള്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായാണ് ലഭിച്ച വിവരം.
നഗരത്തില്‍ പാര്‍ക്ക് ചെയ്‌ത കാറിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. വിവരം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
കൊലപാതക കാരണം വ്യക്തമല്ല. വിരലടയാള വിദഗ്‌ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഹസന്‍ നിയുക്ത എംപി മുഹമ്മദ് സുജീത സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.