ETV Bharat / bharat

എത്തിയത് സെൻസസ് സർവേയർമാരായി ; കത്തിമുനയില്‍ നിര്‍ത്തി വീട് കൊള്ളയടിച്ചു - സെൻസസ് സർവേയർമാരായെത്തി കവര്‍ച്ച

സെൻസസ് എടുക്കാനെന്ന വ്യാജേന വീട്ടിൽ അതിക്രമിച്ച് കയറി ലക്ഷങ്ങൾ കവർന്നു. കൊള്ളയടിച്ചത് പണവും വസ്‌തുക്കളുമടക്കം അഞ്ചുലക്ഷം വിലമതിക്കുന്നവ

Robbery in Pretext of Census  Amravati Robbery  മോഷണം  കവര്‍ച്ച
Two Men Rob House on Pretext of Census
author img

By ETV Bharat Kerala Team

Published : Jan 31, 2024, 7:37 AM IST

അമരാവതി : സെൻസസ് സർവേയർമാര്‍ എന്ന് പറഞ്ഞെത്തിയ അജ്ഞാതര്‍ വീട് കൊള്ളയടിച്ചു. ഇന്നലെ (ചൊവ്വ) ആന്ധ്രാപ്രദേശിലെ അമരാവതിയില്‍ രതി നഗറിലെ ഒരു അപ്പാർട്ട്‌മെൻ്റിലായിരുന്നു സംഭവം. വസ്‌തുക്കളും പണവുമടക്കം അഞ്ച് ലക്ഷം രൂപ വിലമതിക്കുന്നവയാണ് കൊള്ളയടിച്ചത്.

രണ്ടുപേരാണ് സർവേ എടുക്കാനെന്ന വ്യാജേന അപ്പാർട്ട്‌മെൻ്റിലെത്തിയത്. ഇവരെത്തിയപ്പോള്‍ ഒരു സ്‌ത്രീ തനിച്ചാണ് അപ്പാർട്ട്‌മെൻ്റിലുണ്ടായിരുന്നത്. സ്ത്രീയോട് തങ്ങള്‍ സെൻസസ് എടുക്കുകയാണെന്നും ആധാർ കാണിക്കണമെന്നും കവർച്ചക്കാർ ആവശ്യപ്പെട്ടു.

Also Read: പട്ടാപ്പകൽ വീട് കുത്തിത്തുറന്നത് 2 മണിക്കൂര്‍ ഉടമസ്ഥര്‍ മാറിയപ്പോള്‍ ; കവര്‍ന്നത് 23 പവൻ സ്വർണം

സ്ത്രീ ആധാർ എടുക്കാൻ അകത്തുപോയപ്പോൾ കവര്‍ച്ചക്കാര്‍ അതിക്രമിച്ചുകയറി. ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ കൊള്ളയടിച്ച് ഓടി രക്ഷപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.