പഞ്ചാബ് : സംഗ്രൂർ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടല്‍. സംഘര്‍ഷത്തില്‍ രണ്ട് തടവുകാർ മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു. മുഹമ്മദ് ഹാരിസ്, ധർമീന്ദർ സിംഗ് എന്നിവരാണ് മരണപ്പെട്ടത്, ഗഗൻദീപ് സിങ്, മുഹമ്മദ് സാഹിബാജ് എന്നിവര്‍ക്ക് പരിക്കേറ്റു.
പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ പട്യാല രജീന്ദ്ര മെഡിക്കൽ കോളജിലേക്ക് ഇവരെ റഫർ ചെയ്‌തിട്ടുണ്ട്. മൂർച്ചയുള്ള കട്ടർ ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രതികൾക്ക് മുന്‍ വൈരാഗ്യമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.
അന്വേഷണത്തിന് ശേഷം പ്രതികൾക്കെതിരെ കേസെടുക്കും. തടവുകാർ തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലും രണ്ടുമരണവും പുറത്തുവന്നതോടെ ജയിലിനകത്തും പുറത്തും സുരക്ഷ വർധിപ്പിച്ചു. പരിക്കേറ്റ തടവുകാരെ സംരക്ഷിക്കാൻ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
ALSO READ: ഇടവേളയ്‌ക്ക് ശേഷം വീണ്ടും മാനവീയം വീഥിയില്‍ സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു