മുംബൈ: അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് ഇന്ത്യൻ കരസേനയിലെ രണ്ട് ജവാൻമാർ മരിച്ചു. ഞായറാഴ്‌ച (ജൂണ്‍ 16) വൈകുന്നേരം നാഗ്‌പൂരിലെ കൻഹാൻ റിവർ ബ്രിഡ്‌ജിൽ വച്ചായിരുന്നു സംഭവം.
അതേസമയം അപകടത്തിൽ ആറ് ജവാൻമാരും ഓട്ടോ ഡ്രൈവറും ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് ഇൻസ്പെക്‌ടർ പ്രമോദ് പോർ പറഞ്ഞു.
ALSO READ: ഫറൂഖാബാദിൽ കാർ അപകടത്തില്‍ സന്യാസി ഉൾപ്പെടെ 2 പേർക്ക് ദാരുണാന്ത്യം