ഫറൂഖാബാദ്: ഉത്തർപ്രദേശിൽ രണ്ട് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ഭഗൗതിപൂർ സ്വദേശികളായ 18, 15 വയസുള്ള കുട്ടികളാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇന്ന് (ഓഗസ്‌റ്റ് 27) രാവിലെയാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് രണ്ട് പെൺകുട്ടികളെ മരിച്ച ചെയ്‌ത നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നതെന്ന് ഫറൂഖാബാദ് എസ്‌പി അലോക് പ്രിയദർശി പറഞ്ഞു. മരിച്ച കുട്ടികൾ സുഹൃത്തുക്കളാണെന്നും എസ്‌പി കൂട്ടിച്ചേർത്തു.
ഇന്നലെ (ഓഗസ്‌റ്റ് 26) രാത്രിയിൽ ക്ഷേത്രത്തിൽ പരിപാടി കാണാനെന്ന് പറഞ്ഞാണ് കുട്ടികൾ പോയതെന്ന് മരിച്ച പെൺകുട്ടികളിലൊരാളുടെ പിതാവായ പപ്പു പറഞ്ഞു. ക്ഷീണം കാരണം തനിക്ക് കുട്ടികൾക്കൊപ്പം പോകാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ 12 മണിയോടെ ക്ഷേത്രത്തിലെ പരിപാടി കഴിഞ്ഞെങ്കിലും കുട്ടികൾ മടങ്ങി വന്നിരുന്നില്ല. കുട്ടികളെ അന്വേഷിച്ചിറങ്ങിയെങ്കിലും കണ്ടെത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ ഫാമിലേക്ക് പോയ സമയത്താണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയതെന്നും പപ്പു വ്യക്തമാക്കി.
പെൺകുട്ടികളെ കൊലപ്പെടുത്തിയതാണെന്ന് പിതാവ് ആരോപിച്ചു. എന്നാൽ തനിക്ക് ആരുമായും ശത്രുതയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോസ്‌റ്റ്‌മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുവെന്ന് എസ്‌പി പ്രിയദർശി പറഞ്ഞു.
അതേസമയം സംഭവസ്ഥലത്ത് നിന്ന് മൊബൈൽ ഫോണും സിം കാർഡും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മരണകാരണം എന്താണെന്ന് കണ്ടെത്താൻ കുട്ടികളുടെ ബന്ധുക്കൾ പരാതി നൽകിയെന്ന് അധികൃതർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ശ്രദ്ധിക്കൂ.. ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821
Also Read: ബിബിഎ വിദ്യാര്‍ഥിനിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി