മയൂർഭഞ്ച് (ബാരിപാഡ): കനത്ത മഴയെ തുടര്‍ന്ന് ധർസുനി ഘട്ട് ദേശീയ പാത 49 ല്‍ ട്രക്ക് മറിഞ്ഞു (Truck overturns in Mayurbhanj). അപകടത്തില്‍ ആറ് പേർ മരിക്കുകയും 11 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തു (6 people died and 11 injured). പരിക്കേറ്റവരെ പിആർഎം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മകരസംക്രാന്തിയും തുസു ഉത്സവവും (ആദിവാസികളുടെ ഉത്സവം) പ്രമാണിച്ച് മയൂർഭഞ്ജിലെ റൈരംഗ്‌പൂർ സബ്-ഖണ്ഡ് ബാൽഡ ബ്ലോക്കിലെ ബാസിംഗി വില്ലേജിൽ 'ധൗലി ഗണനാട്യ' നാടകം കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം.
റൈരംഗ്‌പൂരിൽ നിന്ന് ജലേശ്വരിലേക്ക് പോവുകയായിരുന്ന വാഹനം രാവിലെ 11 മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്‌ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. 15 ലധികം പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ബംഗിരിപോഷി പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി നാട്ടുകാരുടെയും സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തി. ഇവരെ ബംഗിരിപോഷി മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചു. പിന്നീട് ബാരിപാഡയിലെ പിആർഎം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി അപകടങ്ങൾ ഇവിടെ നടന്നതായി പറയപ്പെടുന്നു.