ETV Bharat / bharat

രാസ ലഹരിക്കടത്ത് കേസ്; എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി ഗവർണറുമായി കൂടിക്കാഴ്‌ച നടത്തി - Drug usage in Tamilnadu

മയക്കുമരുന്ന് ഉപയോഗത്തില്‍ നടപടിയെടുക്കുന്നതില്‍ ഡിഎംകെ സര്‍ക്കാര്‍ വീഴ്‌ച വരുത്തിയെന്ന് ആരോപിച്ച് പളനിസ്വാമി ഗവര്‍ണര്‍ക്ക് പരാതി നൽകി.

Drugs in tamilnadu  R N Ravi  Tamilnadu governor  ലഹരിക്കടത്ത്
TN Governor RN Ravi on Drug usage in Tamilnadu and advised to parents after opposition leader meet
author img

By ETV Bharat Kerala Team

Published : Mar 10, 2024, 9:30 PM IST

ചെന്നൈ : മുന്‍ ഡിഎംകെ നേതാവിനെ രാസലഹരിക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌ത പശ്ചാത്തലത്തില്‍ ഗവർണർ ആർഎൻ രവിയുമായി കൂടിക്കാഴ്‌ച നടത്തി എഐഎഡിഎംകെ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസ്വാമി. സംസ്ഥാനത്തെ മയക്കുമരുന്ന് ഉപയോഗത്തില്‍ നടപടിയെടുക്കുന്നതില്‍ വീഴ്‌ച വരുത്തിയതിന് ഡിഎംകെ സർക്കാരിനെതിരെ പളനിസ്വാമി പരാതി നൽകി. 7 പേജുകളുള്ള പരാതിയാണ് പളനിസ്വാമി ഗവര്‍ണര്‍ക്ക് നല്‍കിയത്. പിന്നാലെ യുവാക്കൾക്കുള്ള ഉപദേശമായി രാജ്ഭവൻ പ്രസ്‌താവന ഇറക്കി.

'അടുത്തിടെ, വന്‍തോതിലുള്ള മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്‌തുക്കളും കടത്തുന്ന,തമിഴ്‌നാടുമായി ബന്ധമുള്ള അന്താരാഷ്‌ട്ര മാഫിയ അംഗങ്ങളെ കേന്ദ്ര ഏജൻസികൾ പിടികൂടിയത് ഗൗരവതരമാണ്. നമ്മുടെ സംസ്ഥാനത്ത് മയക്കുമരുന്നുകളുടെ വ്യാപനമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഒരു വർഷത്തിലേറെയായി മാതാപിതാക്കള്‍ സ്‌കൂളുകളിലെയും കോളേജുകളിലെയും മയക്കുമരുന്നിന്‍റെ വ്യാപനത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകൾ എന്നോട് പങ്കുവെക്കുന്നു.'-പ്രസ്‌താവനയില്‍ പറയുന്നു.

സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത് നടത്തുന്ന അന്താരാഷ്‌ട്ര മയക്കുമരുന്ന് കാർട്ടലുകളെയാണ് കേന്ദ്ര ഇന്‍റലിജൻസ്, ഇൻവെസ്റ്റിഗേറ്റീവ്, എൻഫോഴ്‌സ്‌മെന്‍റ് ഏജൻസികൾ പിടികൂടിയതെന്ന് ഗവർണർ പ്രസ്‌താവനയിൽ പറഞ്ഞു. ഇത്തരം ലഹരി മരുന്നുകൾ അത്യധികം വിനാശകരമാണ്. അവ പരിശോധിക്കപ്പെട്ടില്ലെങ്കിൽ നമ്മുടെ ഭാവി തലമുറയെ അത് ഉടൻ തന്നെ നശിപ്പിക്കും. മയക്കുമരുന്ന് ദുരുപയോഗം മറ്റ് നിരവധി കുറ്റകൃത്യങ്ങളിലേക്ക് നയിക്കും. ഈ വിപത്തിനെതിരെ അടിയന്തിര നടപടിയെടുക്കേണ്ടതുണ്ട്. കേന്ദ്ര സംസ്ഥാന എൻഫോഴ്‌സ്‌മെന്‍റ് ഏജൻസികൾ അവരുടെ ജോലികള്‍ ചെയ്യുമെങ്കിലും, നമ്മുടെ സംസ്ഥാനത്തെ അക്കാദമിക് സ്ഥാപനങ്ങളുടെ മാനേജ്‌മെന്‍റുകളും മാതാപിക്കാളും ഇത്തരം മയക്കുമരുന്നുകൾക്കെതിരെ എപ്പോഴും ജാഗ്രത പുലർത്തണം.

മയക്കുമരുന്ന് കടത്തുകാരുടെ പ്രഥമ ലക്ഷ്യം യുവാക്കളായതിനാൽ, അത്തരം ദുരുപയോഗത്തിന്‍റെ എന്തെങ്കിലും സൂചനകൾ കണ്ടാല്‍ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പുലർത്തണം. അത്തരം പ്രലോഭനങ്ങളിൽ നിന്ന് ദയവായി അകലം പാലിക്കാന്‍ ഞാൻ യുവാക്കളോട് അഭ്യർത്ഥിക്കുന്നുവെന്നും പ്രസ്‌താവനയില്‍ പറയുന്നു. നമ്മുടെ ജനതയ്ക്കും സംസ്ഥാനത്തിന്‍റെ ഭാവിക്കും വേണ്ടി മയക്കുമരുന്ന് എന്ന വിപത്തിനെതിരെ എല്ലാവരുടെയും പൂർണ്ണ സഹകരണം അഭ്യർത്ഥിക്കുന്നു എന്നും ഗവര്‍ണര്‍ പ്രസ്‌താവനയിൽ പറഞ്ഞു.

അതേസമയം, മുന്‍ ഡിഎംകെ നേതാവ് ജാഫർ സാദിഖ് ഉൾപ്പെട്ട അന്താരാഷ്‌ട്ര മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ കുറിച്ച് അന്വേഷിക്കാൻ എൻഫോഴ്സ്‌മെന്‍റ് ഡയറക്‌ടറേറ്റും കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

Also Read : രാസലഹരി കടത്തില്‍ മുൻ ഡിഎംകെ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്‌ത് ഇഡി; പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ഡിഎംകെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.