ETV Bharat / bharat

തിരുപ്പതി ലഡ്ഡുവിന്‍റെ വിശുദ്ധി പുനസ്ഥാപിച്ചെന്ന് ക്ഷേത്രം അധികൃതര്‍, നിലവില്‍ വിതരണം ചെയ്യുന്നത് ശുദ്ധമായ പ്രസാദമെന്നും വിശദീകരണം - Sanctity of Tirupati Laddu Restored - SANCTITY OF TIRUPATI LADDU RESTORED

ശ്രിവരി ലഡ്ഡു ശുദ്ധവും പവിത്രവും ആണെന്ന അവകാശവാദവുമായി തിരുമല തിരുപ്പതി ദേവസ്വം. ഭക്തര്‍ക്ക് തൃപ്‌തിയുണ്ടാകും വിധം ലഡ്ഡുവിന്‍റെ പരിശുദ്ധി സംരക്ഷിക്കുമെന്നും ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി.

TIRUMALA TIRUPATI DEVASTHANAM  SRI VENKATESWARA SWAMY TEMPLE  Tirupati Laddu Animal Fat  തിരുപ്പതി ലഡ്ഡു മൃഗക്കൊഴുപ്പ്
Collage of Tirumala Temple and Laddu Prasadam. (ETV Bharat) (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 21, 2024, 12:15 PM IST

തിരുപ്പതി (ആന്ധ്രാപ്രദേശ്) : ലഡ്ഡുവിന്‍റെ പരിശുദ്ധി പുനസ്ഥാപിച്ചെന്ന അവകാശവാദവുമായി തിരുമല തിരുപ്പതി ദേവസ്ഥാനം. ലഡ്ഡുവില്‍ നെയ്യ്ക്ക് പകരം മൃഗക്കൊഴുപ്പും മീനെണ്ണയും മറ്റുമാണ് ഉപയോഗിക്കുന്നതെന്ന വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം.

സാമൂഹ്യമാധ്യമത്തില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്‌ത കുറിപ്പിലാണ് അധികൃതരുടെ വിശദീകരണം. തിരുമല ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന്‍റെ നിയന്ത്രണം ടിടിഡിയ്ക്കാണ്. ഇപ്പോള്‍ ക്ഷേത്രത്തില്‍ നിന്ന് വിതരണം ചെയ്യുന്ന ലഡ്ഡു പ്രസാദം ശുദ്ധമാണെന്നും ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ഭക്‌തരുടെ സംതൃപ്‌തിയും ലഡ്ഡുവിന്‍റെ പരിശുദ്ധിയും കാത്ത് സൂക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അവര്‍ വ്യക്തമാക്കി.

നിലവാരം കുറഞ്ഞ നെയ്യ് ഉപയോഗിച്ചത് കൊണ്ടാണ് ലാബ് പരിശോധനയില്‍ പരാജയപ്പെട്ടതെന്നും അധികൃതര്‍ വ്യക്തമാക്കി. ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവാണ് ആദ്യം ലഡ്ഡുവിനെതിരെ രണ്ട് ദിവസം മുമ്പ് ആരോപണമുയര്‍ത്തിയത്. വൈഎസ്ആര്‍സിപി ഭരണകാലത്തെ ക്രമക്കേടുകളിലേക്കാണ് ആരോപണം വിരല്‍ ചൂണ്ടുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതേസമയം രാഷ്‌ട്രീയം വഴി തിരിച്ച് വിടാനുള്ള ശ്രമമാണ് ഇതെന്ന് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡി പ്രതികരിച്ചു. ഇതൊരു കെട്ടുകഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. പരിശോധിച്ച ശേഷം നടപടിയുണ്ടാകുമെന്നും ആന്ധ്രാസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ആരോപണങ്ങളില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രലാദ് ജോഷിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പന്നിക്കൊഴുപ്പടക്കം ലഡ്ഡുവില്‍ ഉണ്ടെന്നായിരുന്നു കണ്ടെത്തല്‍. മോശം നെയ്യ് വിതരണം ചെയ്‌ത കരാറുകാരനെ കരിംപട്ടികയില്‍ പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചതായി ടിടിഡി എക്‌സിക്യൂട്ടീവ് ഓഫിസര്‍ ശ്യാമള റാവു പറഞ്ഞു.

Also Read: തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ്; ഗുണനിലവാരം ഉറപ്പുവരുത്താന്‍ പദ്ധതി പ്രഖ്യാപിച്ച് ചന്ദ്രബാബു നായിഡു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.