ലഖ്‌നൗ (ഉത്തർപ്രദേശ്) : ഉത്തര്‍ പ്രദേശില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് എട്ട് പേര്‍ക്ക് ദാരുണാന്ത്യം. 28 പേരെ രക്ഷപ്പെടുത്തി. ലഖ്‌നൗവിലെ ട്രാൻസ്‌പോർട്ട് നഗർ ഏരിയയിൽ ശനിയാഴ്‌ച (സെപ്‌റ്റംബർ 07) വൈകുന്നേരമാണ് കെട്ടിടം തകർന്നു വീണത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ജില്ല കലക്‌ടർ സൂര്യപാൽ ഗംഗ്വാർ പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ തന്നെ സുഖം പ്രാപിക്കട്ടെയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവർത്തനങ്ങളും സ്ഥിതിഗതികളും തുടർച്ചയായി വിലയിരുത്തുന്നുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജി അമിതാഭ് യാഷ് പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അഗ്നിശമനസേന, എസ്‌ഡിആർഎഫ്, എൻഡിആർഎഫ് എന്നീ ടീമുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
Also Read: മതാഘോഷത്തിനിടെ മതില്‍ ഇടിഞ്ഞ് വീണു; നാല്‍പ്പത് പേര്‍ക്ക് പരിക്ക്