ETV Bharat / bharat

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്‌തു പ്രചരിപ്പിച്ചു; രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍ - ARRESTED FOR POSTING MORPHED IMAGES - ARRESTED FOR POSTING MORPHED IMAGES

ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിവിഷനിലെ സൈബർ ക്രൈം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

MORPHED IMAGES CASE  3 PEOPLE INCLUDING 2 MINOR ARREST  പെൺകുട്ടിയുടെ ചിത്രം മോർഫ് ചെയ്‌തു
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : May 29, 2024, 1:02 PM IST

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച മൂന്ന് പേര്‍ അറസ്റ്റിൽ. രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെയാണ് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിവിഷനിലെ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്‌തത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്ത പ്രതികള്‍ ഇവ മോർഫ് ചെയ്‌ത് വ്യാജ അക്കൗണ്ടുകള്‍ വഴി പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതുകൂടാതെ പ്രതികള്‍ മറ്റ് പല സ്ത്രീകളുടെയും ഫോട്ടോ എടുത്ത് മോര്‍ഫ് ചെയ്‌ത് പോസ്റ്റ് ചെയ്യ്തിട്ടുണ്ട്.

പിടിയിലായ മൂന്നാമന്‍ കോളജ് വിദ്യാര്‍ഥിയാണ്. മൂവരും സുഹൃത്തുക്കളാണെന്നും ഇവരില്‍ നിന്നും മൂന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. മക്കള്‍ക്ക് ഫോൺ കൊടുക്കുന്നതിന് മുമ്പ് രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേര്‍ത്തു.

ALSO READ: മധ്യപ്രദേശില്‍ കൂട്ടക്കൊല; കുടുംബത്തിലെ 8 പേരെ വെട്ടിക്കൊലപ്പെടുത്തി, പ്രതി ആത്മഹത്യ ചെയ്‌തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.