ETV Bharat / bharat

'മൂന്നാം ലോക മഹായുദ്ധത്തിന് സാധ്യത, ഇന്ത്യയിലേക്ക് ലോകം ഉറ്റുനോക്കുന്നു'; ആര്‍എസ്‌എസ്‌ തലവൻ - MOHAN BHAGWAT ON THIRD WORLD WAR

ലോകത്ത് മൂന്നാം ലോക മഹായുദ്ധത്തിന്‍റെ ഭീതിയുണ്ടെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്) മേധാവി മോഹൻ ഭാഗവത്.

SANATAN DHARMA  RSS CHIEF MOHAN BHAGWAT  THIRD WORLD WAR  ആര്‍എസ്‌എസ്‌
RSS Chief Mohan Bhagwat (ANI)
author img

By ETV Bharat Kerala Team

Published : Nov 12, 2024, 6:40 AM IST

ജബൽപൂർ: ലോകത്ത് മൂന്നാം ലോക മഹായുദ്ധത്തിന്‍റെ ഭീതിയുണ്ടെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർഎസ്എസ്) മേധാവി മോഹൻ ഭാഗവത്. ഈ സമയത്ത് ലോകം സമാധാനത്തിനായി ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണെന്നും എന്നാൽ ചിലർ തടസങ്ങൾ സൃഷ്‌ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ലോകനേതൃത്വത്തിലേക്ക് നീങ്ങുകയാണെന്ന് ആർഎസ്എസ് മേധാവി വ്യക്തമാക്കി.

മധ്യപ്രദേശിലെ ജബൽപൂരിൽ യോഗമണി ട്രസ്‌റ്റ് സംഘടിപ്പിച്ച പരിപാടിയിൽ 'ലോകക്ഷേമത്തിന് ഹിന്ദുത്വത്തിന്‍റെ ആവശ്യകത' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു ഭാഗവത്. ഇന്ത്യ ഒരു വിശ്വഗുരു (ലോക നേതാവ്) ആകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും എന്നാൽ ചിലർ തങ്ങളുടെ സ്വാർഥ മനോഭാവം കാരണം അതിന് തടസങ്ങൾ സൃഷ്‌ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്ൻ-റഷ്യ, ഇസ്രയേൽ-ഹമാസ് യുദ്ധങ്ങൾക്കിടയിൽ മൂന്നാം ലോക മഹായുദ്ധത്തിന് സാധ്യതയുണ്ട്. ഇസ്രായേലിൽ നിന്നോ യുക്രെയ്‌നില്‍ നിന്നോ, എവിടെ നിന്ന് മൂന്നാം ലോക മഹായുദ്ധം ആരംഭിക്കുമെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.

പരിസ്ഥിതിയെക്കുറിച്ച് ആര്‍എസ്എസ് തലവൻ ആശങ്ക പ്രകടിപ്പിച്ചു. പരിസ്ഥിതി പുതിയ രോഗങ്ങൾക്ക് കാരണമാകുന്ന സ്ഥിതിയിലേക്കാണ് എത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.മനുഷ്യരാശിയെ സേവിക്കുന്നത് സനാതന ധർമ്മമാണ്. ഹിന്ദുത്വത്തിലും അതുതന്നെ സംഭവിക്കും. ഹിന്ദുത്വത്തിന് ലോകത്തെ നയിക്കാനുള്ള കഴിവുണ്ട്.

ഹിന്ദു എന്ന വാക്ക് ഇന്ത്യൻ ഗ്രന്ഥങ്ങളിൽ എഴുതപ്പെടുന്നതിന് വളരെ മുമ്പാണ് നിലവിൽ വന്നത്. ഗുരുനാനാക്ക് ദേവ് ജിയാണ് ഇത് ആദ്യമായി പൊതുജനങ്ങൾക്കിടയിൽ ഉപയോഗിച്ചതെന്നും ലോകത്തിന്‍റെ മുഴുവൻ ക്ഷേമത്തിന് സഹായിക്കാൻ കഴിയുന്ന ഇന്ത്യയുടെ പുരാതന സംസ്ക്കാരമാണ് ഹിന്ദു മതത്തിന്‍റെ കാതൽ എന്നും ഭാഗവത് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലോകക്ഷേമത്തിന് അത്യന്താപേക്ഷിതമാണ് ഹിന്ദുത്വമെന്നും ഭാഗവത് വിശേഷിപ്പിച്ചു. മതവും രാഷ്ട്രീയവും പോലുള്ള മേഖലകൾ ബിസിനസാക്കി മാറ്റിയിരിക്കുന്നു. ലോകമഹായുദ്ധങ്ങൾ പോലുള്ള വിനാശകരമായ സംഘട്ടനങ്ങൾ നടന്നത് ഇതിന്‍റെ ഫലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശാസ്ത്രം പുരോഗതി കൈമവരിച്ചിട്ടും പാവങ്ങളെ പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശാസ്ത്രം ലോകത്ത് വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാൽ അതിന്‍റെ ഗുണഫലങ്ങൾ ലോകത്തിലെ പാവപ്പെട്ടവരിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്നും ലോകത്തെ നശിപ്പിക്കാൻ കഴിയുന്ന ആയുധങ്ങൾ എല്ലായിടത്തും എത്തുന്നുണ്ടെന്നും ഭാഗവത് പറഞ്ഞു.

കഴിഞ്ഞ മാസം രാജസ്ഥാനിലെ ബാരനിൽ മോഹൻ ഭാഗവത് ഹിന്ദുക്കളോട് ഒന്നിക്കാൻ ആഹ്വാനം ചെയ്‌തിരുന്നു. ഭിന്നതകളും തർക്കങ്ങളും ഇല്ലാതാക്കി ഹിന്ദു സമൂഹം ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പ്രശസ്‌തി ഉയർത്താൻ രാജ്യത്തെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തിരുന്നു.

Read Also: മണിപ്പൂരില്‍ ഏറ്റുമുട്ടല്‍, 11 അക്രമികള്‍ കൊല്ലപ്പെട്ടു; സിആർപിഎഫ് ജവാനും പരിക്ക്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.