അമരാവതി: ഇത്തവണത്തെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യക്കാര്‍ ഉറ്റുനോക്കിയിരുന്നത്. കമല ഹാരിസ് ഇന്ത്യന്‍ വംശജയായ ആദ്യ അമേരിക്കന്‍ പ്രസിഡന്‍റാകാന്‍ സാധ്യതയുണ്ട് എന്നതായിരുന്നു ആ പ്രതിക്ഷയുടെ കാരണം. തെരഞ്ഞെടുപ്പ് ഫലങ്ങല്‍ പുറത്തുവന്നപ്പോള്‍ ആ പ്രതീക്ഷ ഇല്ലാതായെങ്കിലും ഇന്ത്യക്കാര്‍ക്ക് അഭിമാനിക്കാവുന്ന ഒരാള്‍ ട്രംപിനൊപ്പവും ഉണ്ട്. അമേരിക്കയിലെ രണ്ടാം വനിതയായ ഉഷ ചിലുകുരി വാന്‍സ് ഇന്ത്യന്‍ വംശജയാണ്.
ആരാണ് ഉഷ ചുലുകൂരി വാന്‍സ്?: നിയുക്‌ത യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന്‍റെ ഭാര്യയാണ് ഉഷ ചിലുകുരി വാന്‍സ്. ഉഷ ചിലുകുരിയുടെ തായ്‌വേരുകള്‍ ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ വഡ്‌ലുരുവിലേക്ക് നീളുന്നതാണ്. ഇന്ത്യയില്‍ നിന്നുളള കുടിയേറ്റക്കാരാണ് ഉഷയുടെ മാതാപിതാക്കള്‍. കാലിഫോർണിയയിലെ സാൻ ഡീഗോയിലാണ് ഉഷ ജനിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
യേൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ ഉഷ പിന്നീട് കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിലോസഫിയില്‍ ബിരുദാനന്തര ബിരുദം നേടി. യേൽ ലോ സ്‌കൂളിൽ വച്ചാണ് ഉഷയും ജെ ഡി വാൻസും കാണ്ടുമുട്ടുന്നത്. 2014ല്‍ ഇരുവരും വിവാഹിതരായി.
അഭിനന്ദിച്ച് ചന്ദ്രബാബു നായിഡു: ജെ ഡി വാൻസിന്‍റെ വിജയത്തിലും ഉഷ ചിലുകുരിയുടെ നേട്ടത്തിലും അഭിനന്ദനം അറിയിച്ച് രംഗത്തുവന്നിരിക്കുകയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. തെലുങ്ക് പൈതൃകമുളള ഉഷ വാൻസ് അമേരിക്കയിലെ രണ്ടാം വനിതയായി മാറിയത് ലോകമെമ്പാടുമുളള തെലുങ്ക് സമൂഹത്തിന് അഭിമാനകരമാണ്. അതുകൊണ്ടു തന്നെ ജെ ഡി വാൻസിന്‍റെ വിജയം ഒരു ചരിത്ര നിമിഷമാണെന്നും നായിഡു പറഞ്ഞു. വാൻസിനെയും ഉഷയെയും ആന്ധ്രാപ്രദേശിലേക്ക് ക്ഷണിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണെന്നും നായിഡു പറഞ്ഞു.
I would also like to extend my heartfelt congratulations to Mr. @JDVance, on becoming the US Vice President-elect. His victory marks a historic moment, as Mrs. Usha Vance, who has roots in Andhra Pradesh, will become the first woman of Telugu heritage to serve as the Second Lady…
— N Chandrababu Naidu (@ncbn) November 6, 2024
നേരത്തെ ഡൊണാൾഡ് ട്രംപിന്‍റെ വിജയത്തിലും നായിഡു ആശംസ അറിയിച്ചിരുന്നു. ഇന്ത്യ-യുഎസ് ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ട്രംപിന് കഴിയുമെന്ന പ്രതീക്ഷയും നായിഡു പങ്കുവച്ചു.
Also Read: അമേരിക്കയില്‍ വെന്നിക്കൊടി പാറിച്ച് 6 ഇന്ത്യൻ വംശജര്‍; ആരാണ് ആ പ്രമുഖര്‍? അറിയാം വിശദമായി